ചുരുക്കം ചില മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മിത്ര കുര്യന്. 2015ല്‍ വിവാഹിതയായ നടിയെ പിന്നീട് മലയാളികള്‍ അധികം കണ്ടിട്ടില്ല. കുടുംബസമേതം കഴിയുന്ന മിത്രയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും ബേബിയുടെയും മകളാണ് മിത്രാ കുര്യന്. മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്തി'ലൂടെയാണ് മിത്ര കുര്യന്റെ സിനിമ പ്രവേശനം. നയന്‍താരയുടെ സുഹൃത്തായി വളരെ ചെറിയ റോളിലായിരുന്നു ഇത്. പിന്നീട് മയൂഖം എന്ന ചിത്രത്തിലും ചെറിയ ഒരു വേഷത്തില്‍ മിത്ര എത്തി. കുഞ്ചാക്കോ ബോബന്റെ നായികയായി ഗുലുമാലിലാണ് നായികയായി മിത്ര അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നു മിത്ര. പിന്നീട് ദിലീപിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലും നയന്താരയ്ക്കൊപ്പം നായികമാരില്‍ ഒരാളായി മിത്ര തിളങ്ങി. പിന്നീട് ബോഡിഗാര്‍ഡ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഇതേ റോള്‍ മിത്രയെ തേടിയെത്തി. പിന്നീട് കാര്യമായ റോളുകള്‍ ഒന്നും മിത്രയെ കണ്ടില്ല. 2015ലായിരുന്നു മിത്രയുടെ വിവാഹം.
സംഗീത രംഗത്ത് പ്രശസ്തനായ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് വില്യംസ്് ഫ്രാന്‍സിസിനെ ആണ് മിത്ര വിവാഹം ചെയ്തത്. അമേരിക്കയില്‍ വച്ച് നടന്ന ഒരു ഷോയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ഒരു കൊറിയന്‍ പട'മാണ് മിത്ര ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. പക്ഷേ വിവാഹശേഷവും തമിഴില്‍ മിത്ര അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരു മകനും വില്യംസിനുമൊപ്പം സന്തുഷ്ടജീവിതം നയിക്കുകയാണ് നടി.
കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ മിത്രയുടെയും കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇപ്പോഴും മിത്രയ്ക്ക് മാറ്റമില്ലെന്നും സുന്ദരിയാണ് താരമെന്നും കമന്റുകളെത്തുന്നു