Latest News

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഒരു പ്രൊജക്റ്റ് വന്നെങ്കിലും നോ പറഞ്ഞു; സിനിമ ഉപേക്ഷിക്കാന്‍ കാരണം കുടുംബത്തിന് പ്രധാന്യം കൊടുത്തത്; ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ നായിക മീനാക്ഷി തിരിച്ച് വരവിന് ഒരുങ്ങുമ്പോള്‍

Malayalilife
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഒരു പ്രൊജക്റ്റ് വന്നെങ്കിലും നോ പറഞ്ഞു; സിനിമ ഉപേക്ഷിക്കാന്‍ കാരണം കുടുംബത്തിന് പ്രധാന്യം കൊടുത്തത്; ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ നായിക മീനാക്ഷി തിരിച്ച് വരവിന് ഒരുങ്ങുമ്പോള്‍

വിനയന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ  വെള്ളിനക്ഷത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മീനാക്ഷി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയായ നടി കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത '. ബ്ലാക്ക്' എന്ന മമ്മൂട്ടി ചിത്രത്തിലെ 'അമ്പലക്കര തെച്ചിക്കാവില്‍ പൂരം' എന്ന ഗാനത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

എട്ടോളം മലയാള സിനിമകളില്‍ അഭിനയിച്ച ശേഷം പെട്ടെന്നായിരുന്നു മീനാക്ഷി ഇടവേള എടുത്ത് പോയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നിന്ന സമയത്തായിരുന്നു താരം ഇടവേള എടുത്തത്. ഇന്നും മലയാളികള്‍ മീനാക്ഷിയെക്കുറിച്ച് അന്വേഷിക്കാറുണ്ട്.ശര്‍മിളി എന്ന് ആരാധകര്‍ വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് മരിയ മാര്‍ഗരറ്റ് എന്നാണ്. ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ്. മീനാക്ഷി

ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണെന്ന് നടി അഭിമുഖത്തില്‍  വ്യക്തമാക്കി. 

ഒരു ദുരനുഭവം ഉണ്ടായിട്ട് അല്ല താന്‍ ഇടവേള എടുത്തതെന്നും തന്റെ കുടുംബ ജീവിതത്തിനാണ് ഏറെ പ്രധാന്യം നല്‍കുന്നതെന്നുമാണ് താരം പറഞ്ഞത്. ഇനി ഒരു തിരിച്ചുവരവിന് തയ്യാറാണെന്നും നല്ല പ്രൊജക്റ്റ് ലഭിക്കുമോയെന്ന് നോക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്. ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വെച്ചത്. ആ സമയത്ത് എനിക്ക് പ്രധാന്യമായി തോന്നിയത് കുടുംബത്തിനൊപ്പം നില്‍ക്കണമെന്നതാണ്.

എന്നെ കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണനായിട്ടാണ് വന്നത്. എന്നാല്‍ പലരും എന്റെ ഫോട്ടോസ് എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അതൊരു സീരിയസ് ടോക്കായി മാറി. ഇതോടെ എന്റെ മാനേജര്‍ വിളിക്കുകയും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്. നിങ്ങള്‍ തിരിച്ച് വരൂ എന്നും പറഞ്ഞു. എന്നിട്ട് എന്റെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയുമൊക്കെ കണ്ടു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്. എനിക്ക് അഭിനയിക്കാന്‍ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോള്‍ അതിന് സമയവും ഉണ്ട്. ആയത് കൊണ്ട് ഉള്ളില്‍ നിന്നും അഭിനയിച്ചാലോ എന്നൊരു തോന്നലുണ്ടായി. അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. നല്ല അവസരങ്ങള്‍ വരുമോന്ന് നോക്കുകയാണ് താനെന്നും മീനാക്ഷി പറയുന്നു.

തന്റെ നായകനായി അഭിനയിച്ച പൃഥ്വിരാജ് സുകുമാരന്റെ വളര്‍ച്ചയില്‍ വളരെ സന്തോഷമുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഒന്നും തന്നെയില്ല. അധികം സിനിമകള്‍ കാണാറില്ല. ആടുജീവിതം ഞാന്‍ കണ്ടില്ലെന്നും നടി വ്യക്തമാക്കി.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഒരു പ്രൊജക്റ്റ് വന്നിരുന്നു. എന്നാല്‍ ഞാന്‍ അതിനോട് നോ പറഞ്ഞു. ആ സിനിമയുടെ പേര് ഓര്‍മ്മയില്ല. ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നോ പറയേണ്ടിവന്നു. എന്നാല്‍ മമ്മൂട്ടി സാറിനൊപ്പം 'അമ്പലക്കര തെച്ചിക്കാവില്‍ പൂരം' എന്ന ഗാനത്തില്‍ അഭിയിക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷം. വെള്‌ലിനക്ഷത്രത്തിലെ ബാലതാരം തരുണി സച്ച്ദേവുമായി വളരെ നല്ല അടുത്ത ബന്ധമായിരുന്നു. തരുണിയുടെ മരണവിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.', മീനാക്ഷി വ്യക്തമാക്കി.

actress meenakshi opens up cinima

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES