മീനാക്ഷി അനൂപിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും അതിന് ലഭിച്ച മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'ഥാര്‍' വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് 'THAR'മ്മികത... ഞാന്‍ ശ്രദ്ധിക്കാറുണ്ട്...' എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി എത്തിയത്.
ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതിനിടയില്‍, ഒരാള്‍ നല്‍കിയ 'കൂടുതല്‍ വിളഞ്ഞാല്‍ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍, ഓര്‍ത്താല്‍ നല്ലത്' എന്ന കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ''കാലം മാറിയെന്നും ഇപ്പോള്‍ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം,' എന്നാണ് ആ കമന്റിന് മീനാക്ഷി നല്‍കിയ മറുപടി.
ഈ മറുപടിക്ക് കൈയ്യടി ഉയരുകയാണ്. ഇതിനുമുമ്പും മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകള്‍ക്ക് നല്‍കിയ മറുപടികളിലൂടെയും ശ്രദ്ധേയയായിട്ടുണ്ട്. 'ഒപ്പം', 'അമര്‍ അക്ബര്‍ അന്തോണി', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി.
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ത്ഥ പേര്. 'വണ്‍ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവര്‍ അഭിനയിച്ച 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗര്‍' എന്ന റിയാലിറ്റി ഷോയില്‍ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരമാകാന്‍ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.