കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോര്‍ന്നു; കര്‍ണാടകയില്‍ മറ്റൊരു വിവാദം

Malayalilife
topbanner
കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോര്‍ന്നു; കര്‍ണാടകയില്‍ മറ്റൊരു വിവാദം

പ്രശസ്ത കന്നഡ ടെലിവിഷന്‍ നടി ജ്യോതി റായിയുടെ സ്വകാര്യ ഇന്റിമേറ്റ് ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നു. നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. നടിയുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആരാധകര്‍ രം?ഗത്തെത്തി കഴിഞ്ഞു. വിഷയത്തില്‍ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു അജ്ഞാത ഉപയോക്താവാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാതനായ ഉപയോക്താവ് ജ്യോതി റായിയുടെ സ്വകാര്യ ചിത്രങ്ങളുടെയും വീഡിയോകളുടെയും സ്‌ക്രീന്‍ഷോട്ടുകളാണ് പങ്കുവെച്ചത്. യൂട്യൂബ് ചാനലില്‍ 1000 സബ്സ്‌ക്രൈബര്‍മാര്‍ പൂര്‍ത്തിയായാല്‍ നടിയുടെ മുഴുവന്‍ വീഡിയോകളും ചോര്‍ത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. സംഭവത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് നടിയുടെ ആരാധകര്‍ ബെം?ഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോലീസിന്റെ ഭാ?ഗത്ത് നിന്ന് ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല. 

നടപടി ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ചിലര്‍ ബാംഗ്ലൂര്‍ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ആണ് ഈ പോസ്റ്റിന് അടിയില്‍ വരുന്നത്. കേസില്‍ വളരെ വേഗത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

'ജോഗുല', 'കിന്നരി' തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ നടിയാണ് ജ്യോതി റായ്. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെ താരം കൂടുതല്‍ പ്രശംസ നേടി. തെലുങ്ക് സംവിധായകന്‍ സുകുമാര്‍ പൂര്‍വാജുമായുള്ള വിവാഹം ജ്യോതിയെ കൂടുതല്‍ പ്രശസ്തയാക്കി. മുമ്പ് വിവാഹിതയായിരുന്ന ജ്യോതി ആ ബന്ധം വേര്‍പെടുത്തിയിരുന്നു. ആദ്യ ബന്ധത്തില്‍ താരത്തിന് 11 വയസ്സുള്ള ഒരു മകനുണ്ട്. 

actress jyothi rai private

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES