Latest News

തന്റെ കുട്ടിക്കാലം പെണ്‍കുട്ടികള്‍ മാത്രം അടങ്ങിയ കുടുംബത്തില്‍; ബന്ധുക്കള്‍ കൊണ്ടു വരുന്ന ഉടുപ്പുകള്‍ക്ക് വേണ്ടി കാത്തിരുന്ന ഓണ നാളുകള്‍; ഓണ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ

Malayalilife
 തന്റെ കുട്ടിക്കാലം പെണ്‍കുട്ടികള്‍ മാത്രം അടങ്ങിയ കുടുംബത്തില്‍; ബന്ധുക്കള്‍ കൊണ്ടു വരുന്ന ഉടുപ്പുകള്‍ക്ക് വേണ്ടി കാത്തിരുന്ന ഓണ നാളുകള്‍; ഓണ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ

ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടി അന്യഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ബോള്‍ഡ് ആന്‍ ബ്യൂട്ടിഫുള്‍ എന്ന പദം ചേരുന്ന നടിയാണ് ഭാമ. ഇപ്പോള്‍ തന്റെ ഓണാഘോഷവിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ് താരം.

ഇപ്പോള്‍ കോട്ടയത്തെ ഫഌറ്റിലാണ് കുടുംബസമേതം ഭാമ താമസിക്കുന്നത്. എങ്കിലും ഫഌറ്റില്‍ പൂക്കളമിട്ടും സദ്യ ഒരുക്കിയും ഭാമ ഓണം വര്‍ണാഭമാക്കി മാറ്റി. കുട്ടിക്കാലത്തെ ഓണവിശേഷങ്ങളാണ് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഭാമ പങ്കുവച്ചത്. താരത്തിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരിച്ചിരുന്നു. അമ്മൂമ്മയും അമ്മയും രണ്ടു ചേച്ചിമാരും ഉള്‍പെടെ പെണ്‍കുട്ടികള്‍ മാത്രം അടങ്ങിയ കുടുംബത്തിലായിരുന്നു തന്റെ കുട്ടിക്കാലമെന്ന് ഭാമ പയുന്നു. അമ്മൂമ്മയുള്ളതുകൊണ്ട് കുട്ടിക്കാലം മുഴുവന്‍ കഥകളും ഉപദേശങ്ങളും നിറഞ്ഞതായിരുന്നു... രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിക്കണം, രാവിലെ വെട്ടം വീണുകഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികള്‍ കിടന്നുറങ്ങരുത്, സന്ധ്യകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്... എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങളായിരുന്നു അമ്മൂമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഗന്ധര്‍വന്‍ വരും എന്ന ഭീഷണിയായിരുന്നു ഇതില്‍ പ്രധാനം. ചെമ്പകവും പാരിജാതവും ഒക്കെ നിറഞ്ഞ വലിയൊരു പറമ്പിലായിരുന്നു ഭാമയുടെ വീട്. ഓണനാളുകളില്‍ ഇതെല്ലാം പൂത്തുലഞ്ഞ് നില്ക്കുന്ന സന്ധ്യാനേരത്ത് അമ്മൂമ്മ കാണാതെ താന്‍ ഗന്ധര്‍വനെ കാണാന്‍ പുറത്തിറങ്ങുമായിരുന്നു എന്ന് ഭാമ പറയുന്നു.

കുട്ടിക്കാലത്തെ ഓണം അപൂര്‍വമായി കിട്ടുന്ന സമ്മാനങ്ങള്‍ക്കുള്ള കാത്തിരിപ്പിന്റെ കാലമായിരുന്നു എന്നും ഭാമ ഓര്‍ക്കുന്നു. ഓണക്കാലത്ത് കോട്ടയത്തെ ഭാമയുടെ വീട്ടിലേക്ക് ബന്ധുക്കളെത്തുമായിരുന്നു. പലരും ഓണക്കോടിയും കൊണ്ടുവരും. അന്നൊക്കെ വസ്ത്രം വാങ്ങുന്നത് അപൂര്‍വ്വമായതിനാല്‍ പലരും കൊണ്ടുവരാറുള്ള വസ്ത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ഓര്‍മയും താരം പങ്കിട്ടു.
                                                                                                                                                                                                                                                                                                             
കുട്ടിക്കാലത്ത് ഓണത്തിന്റെ ഏറ്റവും വലിയ സന്തോഷവും ആഘോഷവും പട്ടുപാവാടയിട്ട്, കുപ്പിവളകള് കിലുക്കി നടന്നിരുന്ന നിമിഷങ്ങളായിരുന്നു. അന്നൊക്കെ ഓണത്തിന് കിട്ടുന്ന അമൂല്യമായ സമ്മാനമായിരുന്നു പട്ടുപാവാടയും ബ്ലൗസും. ചേച്ചിമാരാണ് തനിക്ക് പട്ടുപാവാട സെലക്ടുചെയ്ത് തന്നിരുന്നത്. കസവുകരയുള്ള പട്ടുപാവാടയണിഞ്ഞ് തൊടിയിലൂടെ ഓടിനടക്കുന്നതായിരുന്നു ഏറെ ഇഷ്ടം. പച്ചയും മെറൂണുമായിരുന്നു കുപ്പിവളകളായിരുന്നു തനിക്ക് ഏറെ ഇഷ്ടം.  കുട്ടിക്കാലത്ത് പൂക്കളമിടുമ്പോള്‍ മാവേലി വന്ന് അത് കാണുമെന്നായിരുന്നു അമ്മൂമ്മ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. മാവേല ിവന്ന് മാര്ക്കിടുമെന്നും നല്ല പൂക്കളത്തിന് സമ്മാനം കിട്ടുമെന്നുമൊക്കെ പറഞ്ഞതുകൊണ്ട് അതിനായുള്ള കാത്തിരിപ്പായിരുന്നു അന്നൊക്കെ. ഒപ്പം അമ്മൂമ്മയുടെ സ്‌നേഹമായ ഓര്‍മകളും ഭാമ പങ്കുവച്ചു.


 

actress bhama says about his childhood onam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES