ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അവിക ഗോര്‍. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അവിക ശ്രദ്ധേയായത്. 2013 ല്‍ പുറത്തിറങ്ങിയ ഉയ്യാല ജംപാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവികയുടെ സിനിമ അരങ്ങേറ്റം. തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളില്‍ സജീവമാണിപ്പോള്‍ അവിക.
കസാഖിസ്ഥാനിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേദിയിലേക്ക് നടക്കുമ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അത് തനിക്ക് വളരെയധികം ഷോക്കായി എന്നുമാണ് അവിക പറയുന്നത്. ''വേദിയിലേക്ക് ഞാന്‍ നടന്നു പോയപ്പോള്‍ ആരോ പിന്നില്‍ നിന്ന് സ്പര്‍ശിക്കുന്നതു പോലെ തോന്നി.''
പിന്നെയും അയാള്‍ എന്റെ ശരീരത്ത് സ്പര്‍ശിച്ചു. എന്തൊരു നാണക്കേടാണ് ഇതെന്ന് പറഞ്ഞ് ഞാന്‍ അയാളെ നോക്കി. അയാള്‍ എന്താണെന്ന് എന്നോട് ചോദിച്ചു. കുറച്ചു കഴിഞ്ഞ് അയാളെന്നോട് വന്ന് ക്ഷമ പറഞ്ഞു. പിന്നെ ഞാനെന്തു പറയാന്‍, ഞാനത് വിട്ടു.'
''ഇവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മറ്റൊരാളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തേക്കുറിച്ച് അവര്‍ക്കറിയില്ല. അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഇത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.''
''അന്ന് ധൈര്യമുണ്ടായിരുന്നെങ്കില്‍ തിരിഞ്ഞ് നിന്ന് ഞാനയാളെ തല്ലിയേനെ. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഇനി അങ്ങനെയൊരു സംഭവം ഉണ്ടാകില്ല എന്നാണ് എന്റെ പ്രതീക്ഷ'' എന്നാണ് അവിക പറയുന്നത്.