ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടി അക്രമിക്കപ്പെട്ട സംഭവം വെള്ളിത്തിരയിലേക്ക്. മലയാള സിനിമയെ ആഴത്തില്‍ പിടിച്ച് കുലുക്കിയ സംഭവത്തെ തുടര്‍ന്ന് സിനിമ മേഖലയില്‍ വന്‍ അഴിച്ചു പണികളാണ് നടന്നത്. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിക്കായി കോടതിയില്‍ ഹജരായ അഡ്വ. ബി എ ആളൂരാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്ന സലീം ഇന്ത്യയാണ് സിനിമയുടെ സംവിധാനം.സിനിമ സംഘടനയായ അമ്മയ്ക്ക് ബദലായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന രൂപം കൊണ്ടതും. നടന്‍ ദിലീപ് അമ്മയില്‍ നിന്ന പുറത്താകുന്നതും അടക്കം നിരവധി സംഭവങ്ങള്‍ ഇതിനെ തുടര്‍ന്ന് ഉണ്ടായി.
ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നതും സലീം ഇന്ത്യയാണ്. കേസില്‍ ഉന്നതരടക്കം നിരവധിപേരെ ചോദ്യം ചെയ്യുകയും നടന്‍ ദിലീപ് 90 ദിവസത്തോളം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും കേസിന്റെ സത്യാവസ്ഥയുമാണ് ചിത്രം വിവരക്കുന്നതെന്നാണ് സൂചന.
ചിത്രത്തില്‍ നടന്‍ ദിലീപ് അതിഥി വേഷത്തിലെത്തുമെന്ന് സംവിധായകന്‍ സലീം ഇന്ത്യ പറഞ്ഞു. ആളൂരിന്റെ മേല്‍നോട്ടത്തിലുള്ള ഐഡിയല്‍ ക്രിയേഷന്‍സാണ് 10 കോടി ചെലവ് പ്രതിക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.