അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ വിമര്‍ശിച്ച് പാര്‍വ്വതി ; സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തന്റെ നിലപാടിലുറച്ച് താരം

Malayalilife
 അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ  വിമര്‍ശിച്ച് പാര്‍വ്വതി ; സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തന്റെ നിലപാടിലുറച്ച് താരം

അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ  വിമര്‍ശിച്ച് നടി പാര്‍വ്വതി തിരുവോത്ത് 
സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തന്റെ നിലപാടിനെ വിശദീകരിക്കുകയായിരുന്നു താരം നടന്‍ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിയാണ്  അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ പാര്‍വ്വതി വിമര്‍ശിച്ചത് .ദീപിക പദുകോണ്‍, അലിയ ഭട്ട് , വിജയ് ദേവരകൊണ്ട, വിജയ് സേതുപതി, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിംഗ് , എന്നിവര്‍ക്കൊപ്പം പങ്കെടുത്ത ഫിലിം കംപാനിയന്റെ ടോക് ഷോയിലാണ് പാര്‍വതിയുടെ പരാമര്‍ശം

ഇതിനിടയില്‍ ജോക്കര്‍ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ് എന്ന് നടി അലിയ ഭട്ട് അഭിപ്രായപ്പെട്ടപ്പോഴാണ് പാര്‍വതി അര്‍ജ്ജുന്‍ റെഡ്ഡിയെ പറ്റി പരാര്‍ശിച്ചത്.

'അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളില്‍ തെറ്റായ കാര്യത്തെ മഹത്വ വല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ജോക്കര്‍ എന്ന സിനിമയില്‍ അങ്ങനെയല്ല.ജോക്കര്‍ കണ്ട സമയത്ത് ഒരിക്കല്‍ പോലും ജോക്കര്‍ കൊല്ലുന്നത് ശരിയാണെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. 'എനിക്ക് നിങ്ങളെ മനസ്സിലായി പക്ഷെ ഞാന്‍ നിങ്ങളെ അനുകൂലിക്കുന്നില്ല' എന്ന തോന്നലാണ് കഥാപാത്രത്തോട് എനിക്കുണ്ടായത്. അത് ഒരു ഭയപ്പെടുത്തുന്ന കഥയാണ്. പക്ഷെ സിനിമ കണ്ട് അതവിടെ ഉപേക്ഷിക്കാം. അതില്‍ നിന്നും പ്രചോദിതരാവാതെ.എന്നും പാര്‍വ്വതി പറഞ്ഞു

 സിനിമകള്‍ ജെന്‍ഡറിനെ അവഹേളിക്കാതെ നിങ്ങളുടെ ആസ്‌കതിക്കു വേണ്ടിയുള്ള ഉപഭോഗ വസ്തുവാക്കാതെ തന്നെ ചെയ്യാമെന്നും. സിനിമകളിലെ ഇത്തരം മഹത്വ വല്‍ക്കരണങ്ങള്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

Read more topics: # actress ,# parwathi thiruwoth
actress parwathi thiruwoth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES