സ്വവര്‍ഗ ലൈംഗികതയ്ക്കെതിരെ അനാവശ്യമായ അധിക്ഷേപങ്ങള്‍ നടത്തുകയും ഇതൊരു രോഗമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഇതൊരു രോഗമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗമെന്നും സ്വവര്‍ഗ ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ സമൂഹത്തിന്‍ അനവധിയുണ്ടെന്നും താരം പറയുന്നു. താന്‍ നായകനായി അഭിനയിച്ച മുംബൈ പൊലീസ് എന്ന ചിത്രത്തെ പറ്റി പറഞ്ഞപ്പോഴായിരുന്നു താരത്തിന്റെ പരാമര്‍ശം. ഒരു അഭിമുഖത്തിലാണ് താന്‍ അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തെ പറ്റി താരം വാചാലനായത്.
അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ വാക്കുകള്‍
എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം.നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്. 'മുംബൈ പൊലീസ്' എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണന്ന് വച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോസെക്‌സ്വല്‍ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട്സ്റ്റാന്‍ഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയത്.
ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ ആദ്യം സംസാരിക്കുന്നത് 'മുംബൈ പൊലീസിനെ'ക്കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി' എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പൊലീസ്. റോഷന്‍ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണത്