Latest News

നടനും സംവിധായകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനായി എന്ന് റിപ്പോര്‍ട്ട്; താരത്തിന്റെ വധു ഫിസിയോതെറാപ്പിസ്റ്റ്

Malayalilife
 നടനും സംവിധായകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനായി എന്ന് റിപ്പോര്‍ട്ട്; താരത്തിന്റെ വധു ഫിസിയോതെറാപ്പിസ്റ്റ്

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹവാര്‍ത്തയാണ്. താരം രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ താരം വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്.  ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്തംബറിലായിരുന്നു ഇരുവരും വിവാഹിതരായതെന്നും ഇപ്പോള്‍ രണ്ടു പേരും ചെന്നൈയിലുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പ്രഭുദേവ തന്റെ സഹോദരിയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മുംബൈയിലുള്ള പ്രഭുദേവയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറം വേദനയെ തുടര്‍ന്ന് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ എത്തുകയായിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലേക്ക് അത് വഴി മാറുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് പ്രഭുദേവ പ്രതികരിച്ചിട്ടില്ല.

റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 2011 ല്‍ ഇരുവരും പിരിഞ്ഞു. നയന്‍താരയുമായുളള താരത്തിന്റെ പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ വക്കോളമെത്തിയ പ്രണയം പിന്നീട് അവസാനിക്കുകയായിരുന്നു. 

Read more topics: # actor prabhudeva,# got married reports
actor prabhudeva got married reports

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES