ചെറിയ വേഷങ്ങളിലൂടെ അഭിനയ മികവുകാട്ടി, പ്രതിഭധനനായ പത്മരാജന്റെ 'കള്ളന്‍ പവിത്രന്‍' എന്ന ഹിറ്റ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ബീന കുമ്പളങ്ങിയുടെ ദുരിതകഥ കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. സഹോദരങ്ങളുടെ ക്രൂരത മൂലം അമ്മ സംഘടന പണിത് നല്കിയ സ്വന്തം വീട്ടില്‍ നിന്നും നടിക്ക് മാറേണ്ടി വന്നത് സോഷ്യല്‍മീഡിയയില്‍ അടക്കം ശ്രദ്ധ നേടിയിരുന്നു.
പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയശേഷം സീമ ജി നായരടക്കമുള്ളവരുടെ സഹായത്തോടെ നടിയെ അടൂര്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്ക് എത്തിച്ചിരുന്നു. ഇപ്പോളിതാ നടിയുടെ പുതിയ ജീവിതവും വീടിനെയും കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
അടൂരിലെ കൊളത്തനാല്‍ എന്ന സ്ഥലത്ത് ഉള്ള മഹാത്മ ജവഹറിന്റെ ഗ്രാമത്തിലാണ് നടിയെ താമസിപ്പിച്ചിരിക്കുന്നത്. സ്വന്തം വീടുകള്‍ നഷ്ടപ്പെട്ട 300 ഓളം ആളുകള്‍ ആണ് കൊച്ചു വീടുകളായിട്ട് ഒരുക്കിയിട്ടുള്ള മഹാത്മയുടെ ഈ പദ്ധതിയുടെ കീഴില്‍ ഇവിടെ കഴിയുന്നത്. ആളുകള്‍ക്ക് അവരുടെ സ്വന്തം വീടെന്ന നിലയില്‍ അവരുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു വീട്ടില്‍ അഞ്ചു മുതല്‍ ഏഴുപേരു വരെ താമസിക്കുന്നുണ്ട്.
താമസക്കാര്‍ക്ക് അവിടെ കൃഷി ചെയ്യാനും ഫിഷ് ഫാമിങ് നടത്താനും മുളകുപൊടി കറി പൗഡര്‍ യൂണിറ്റുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും അവസരവും ഒരുക്കുന്നുണ്ട്. ആരോഗ്യമുള്ളവരെ മാത്രമാണ് ഇങ്ങോട്ട് താമസിച്ചിരിക്കുന്നത്. രോഗികളായി സഹായം വേണ്ടവരെ അടൂരിലെ ജനസേവ കേന്ദ്രത്തിലാണ് കഴിയുന്നത്. അതുകൊണ്ട് ത്െന്ന ബിനയെത്തിയിരിക്കുന്ന സ്ഥലം അനാഥാലയത്തിനുപരി വീടാണെന്നതാണ് ശ്രദ്ധേയമാകുന്നത്.
ഈ സംഘടനയുടെ ആദ്യ പാട്രനായിരുന്ന നടന്‍ നെടുമുടി വേണുവിന്റെ ഓര്‍മ്മയില്‍ ഓഡിറ്റോറിയവും സ്റ്റേജും ഒക്കെ ഇതിനുള്ളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബഹ്റിന്‍ ഡിഫറന്റ് തിങ്കേഴ്സ് എന്ന മലയാളി അസോസിയേഷനാണ് ഇത് നിര്‍മ്മിച്ച് നല്‍കിയത്. ബിന ചേച്ചി യുടെ ആദ്യ നായകന്‍ ആയ നെടുമുടിവേണു ചേട്ടന്റെ പേരിലുള്ള ഈ വേദിയില്‍ ചേച്ചി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഇനിയുള്ളനാളുകള്‍.
എണ്‍പതുകളില്‍ ബീന സിനിമാരംഗത്ത് എത്തുന്നത്. 'രണ്ടു മുഖം' എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീടാണ് കള്ളന്‍ പവിത്രന്‍, ചാപ്പ അടക്കമുള്ള ക്ലാസിക് സിനിമകളിലും വേഷമിട്ടത്. കള്ളന്‍ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമ ലോകത്ത് ശ്രദ്ധേയയാക്കിയത്.