Latest News

തീയേറ്ററില്‍ ജനം ഇടിച്ചുകയറുന്നത് നായകന്മാരെ കണ്ടിട്ട്; അതുകൊണ്ട് അവര്‍ക്കിഷ്ടമുള്ള വരെ നായികയാക്കുന്നതില്‍ തെറ്റില്ല; മഞ്ജു വാര്യര്‍ എന്തുകൊണ്ടാണ് ഡബ്ല്യുസിസിയുമായി സഹകരിക്കാത്തതെന്നും പരിശോധിക്കണം: മലയാള സിനിമയിലെ നടിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ബൈജു

Malayalilife
തീയേറ്ററില്‍ ജനം ഇടിച്ചുകയറുന്നത് നായകന്മാരെ കണ്ടിട്ട്; അതുകൊണ്ട് അവര്‍ക്കിഷ്ടമുള്ള വരെ നായികയാക്കുന്നതില്‍ തെറ്റില്ല;  മഞ്ജു വാര്യര്‍ എന്തുകൊണ്ടാണ് ഡബ്ല്യുസിസിയുമായി സഹകരിക്കാത്തതെന്നും പരിശോധിക്കണം: മലയാള സിനിമയിലെ നടിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ബൈജു

ലയാള സിനിമാ നടിമാരെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ ബൈജു. നായക നടന്മാരുടെ പേരിലാണ് മലയാള സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അതിനാല്‍ അവര്‍ക്കിഷ്ടമുള്ളവരെ നായികമാരാക്കുന്നതില്‍ തെറ്റില്ല. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്.അതുകൊണ്ട് തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി എടുക്കുന്നതില്‍ എന്താണ് തെറ്റെന്നും ബൈജു ചോദിച്ചു.

Related image

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ല. തീയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്‌നീഷ്യന്മാരും നടന്മാരും സിനിമയില്‍ വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു കൗമുദി ഫ്‌ലാഷ് മൂവീസുനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Image result for manju warrier

അതിനു പുറമേ ഡബ്ല്യുസിസിയെയും ബൈജു പരോക്ഷമായി വിമര്‍ശിച്ചു. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു സിസിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മള്‍ പരിശോധിക്കണമെന്നും ബൈജു പറഞ്ഞു. ഒപ്പം മീടു ക്യാമ്പയിനോടുള്ള വിയോജിപ്പും നടന്‍ വ്യക്തമാക്കി. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചുപറയുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ ഏതോരു സ്ത്രീക്കും ആരെയും കേസില്‍പ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്കെന്നും ബൈജു പറഞ്ഞു.

actor-baiju-aganist-actresse- manju-warrior-back out -wcc why

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES