മലയാളസിനിമയില്‍ ഇപ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഹാസ്യതാരമാണ് അജുവര്‍ഗ്ഗീസ്. സിനിമയില്‍ സജീവമായതോടൊപ്പം ബിസിനസ്സിലേക്കും താരം ചുവട് വച്ചിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് അജു കുട്ടികള്‍ക്കായുള്ള വസ്ത്രവ്യാപാരസ്ഥാപനം ആരംഭിച്ചത്. ടീനയുടേതും അജുവിന്റെതും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് താരം.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജു വര്‍ഗീസ്. സിനിമകളില്‍ തിരക്കേറിയ നടന്‍ ഇപ്പോള്‍ ബിസിനസ്സിലേക്കും ചുവടുവച്ചിരുന്നു. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഭാര്യ അഗസ്റ്റീനയ്‌ക്കൊപ്പമാണ് അജു പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കുട്ടികള്‍ക്കുവേണ്ടി കിഡ്‌സ് ബുട്ടീക്കും ഹെയര്‍ സലൂണുമാണ് താരദമ്പതികള്‍ ആരംഭിച്ചത്. ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന കടയുടെ ഉദ്ഘാടനം അജു വര്‍ഗ്ഗീസിന്റെ നാലുമക്കളും ഒരുമിച്ച് നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജുവാന, ഇവാന്‍, ജെയ്ക്ക്, ലൂക്ക് എന്നിവരാണ് താരത്തിന്റെ മക്കള്‍. ഇരട്ടകളാണ് ഇവര്‍. ഷോപ്പിന്റെ ലോഗോയിലും ഒരു പെണ്‍കുട്ടിയുടെയും മൂന്ന് ആണ്‍കുട്ടിയുടെയും തലകളാണ് ഉള്ളത.് അറിയപ്പെടുന്ന സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യ ടീന എന്ന അഗസ്റ്റീന. ഇപ്പോള്‍ താന്‍ ഈ രംഗത്തേക്ക് എത്തിയതിനെക്കുറിച്ചും അജുവര്‍ഗ്ഗീസുമായുളള പ്രണയത്തെയും വിവാഹത്തെയും കുറിച്ചും ടീന മനസ്സു തുറന്നിരിക്കയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടീന ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
അനിയത്തിക്ക് പ്രൊജക്ടിനായി ഡിസൈനിംഗ് ചെയ്തുകൊടുക്കാറുണ്ടായിരുന്നു. അതിന് ശേഷമാണ് ഡിസൈനിംഗിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്ന് ടീന പറയുന്നു. ഡിസൈനിങ്ങിലെ താല്‍പര്യം മുന്‍പേയുണ്ടായിരുന്നു. അനിയത്തിക്കൊപ്പം വര്‍ക്കിനായി പോയപ്പോള്‍ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചിരുന്നതായി ടീന പറയുന്നു. എം കോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ ഡിസൈനര്‍ ഷോപ്പ് തുടങ്ങിയത്. ഒര്‍ഡറുകള്‍ക്ക് അനുസരിച്ച് ഡിസൈന്‍ ചെയ്ത് അളവെടുത്ത് തയ്പ്പിച്ചു നല്‍കുന്ന സംരംഭമായിരുന്നു അത്. ആ സമയത്ത് നിരവധി ഓര്‍ഡറുകളും ലഭിച്ചിരുന്നു.
ഇതിനിടെയാണ് തട്ടത്തിന്‍ മറയത്ത് സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിക്കും കുര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ കൂടുതല്‍ അടുപ്പം ഉണ്ടായി. പിന്നീട് പ്രണയമായി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനയും ജനിച്ചിരുന്നു. ഇവര്‍ക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. തങ്ങളുടെ സ്ഥാപനം ഇടയ്ക്ക് നിന്നു പോയിരുന്നുവെന്നും കുഞ്ഞുങ്ങളുടെ ഡ്രസ്സിന് വേണ്ടി ഒരുപാട് അലഞ്ഞു തിരിയേണ്ടി വന്നുവെന്നും അങ്ങനെയാണ് ബുട്ടീക്ക് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും ടീന പറയുന്നു. അജുവിനോട് പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണയാണ് ലഭിച്ചതെന്നും അങ്ങിനെയാണ് ബുട്ടീക്ക് പിറന്നതെന്നും അഗസ്റ്റീന പറയുന്നു.