Latest News

ആരോടും സംസാരിക്കാന്‍ പറ്റാതെ നെഗറ്റീവ് ചിന്തകളാല്‍ മാനസികമായി തകര്‍ന്നു;നെഗറ്റീവ്, ആത്മഹത്യാ ചിന്തകളിലൂടെയും കടന്ന് പോയ്; സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്ന അനുഭവം പങ്ക് വച്ച് നടന്‍ അബ്ബാസ്

Malayalilife
 ആരോടും സംസാരിക്കാന്‍ പറ്റാതെ നെഗറ്റീവ് ചിന്തകളാല്‍ മാനസികമായി തകര്‍ന്നു;നെഗറ്റീവ്, ആത്മഹത്യാ ചിന്തകളിലൂടെയും കടന്ന് പോയ്; സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്ന അനുഭവം പങ്ക് വച്ച് നടന്‍ അബ്ബാസ്

രു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് അബ്ബാസ്. പ്രണയ നായകനായി തിളങ്ങിയിരുന്ന അബ്ബാസ് പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അബ്ബാസ് എത്താറുണ്ട്. ഇപ്പോള്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ന്യൂസിലാന്റിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ ജോലി ചെയ്യുകയാണ്. ഈ അടുത്താണ് അബ്ബാസിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയത്. ഇതേക്കുറിച്ച് നാടന്‍ തന്നെയാണ് പറഞ്ഞത് , ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമുള്ള തന്റെ ദിവസങ്ങളെ കുറിച്ചാണ് അബ്ബാസ് പറയുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആണ് നടന്‍ ഇതേപറ്റി സംസാരിച്ചത്. സര്‍ജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നാണ് അബ്ബാസ് പറയുന്നത്. ആരോടും സംസാരിക്കാന്‍ പറ്റാതെ നെഗറ്റീവ് ചിന്തകളാല്‍ മാനസികമായി തകര്‍ന്നിരുന്നെന്ന് അബ്ബാസ് തുറന്ന് പറഞ്ഞു.

മാനസികമായി ഒരുപാട് അപ്‌സ് ആന്റ് ഡൗണ്‍സിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റിയില്ല. ഫോണെടുത്ത് സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും ഒരു തരം പേടി ആയിരുന്നു' 'ഓപ്പറേഷന് ശേഷം എനിക്ക് ഒരു തരം ആങ്‌സൈറ്റി ഉണ്ട്. മരുന്നുകള്‍ കാരണം. ഇപ്പോള്‍ ഭേദമായി വരുന്നു. ഒരുപാട് പേര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാനായി എന്നോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ക്ഷമിക്കണം. പക്ഷെ ഇപ്പോഴാണ് ഒരാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്'

'മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെക്കുറിച്ച് ഒരുപാട് ചിന്തകള്‍ എന്റെ മനസ്സില്‍ കൂടെ പോവുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. നമ്മള്‍ മാനസികമായി ശക്തരാവേണ്ടതുണ്ട്. നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റന്‍ നിങ്ങള്‍ തന്നെ ആയിരിക്കണം''പലരും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ ലോകത്ത് നിന്നും ആളുകളില്‍ നിന്നും ഡിറ്റാച്ച് ചെയ്യാന്‍ പഠിക്കുകയാണ്. ഇമോഷണലി ബാധിക്കാതിരിക്കലാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്' 'ആളുകളുമായുള്ള ബന്ധം ഒഴിവാക്കലല്ല. ഞാന്‍ എന്റെ മൈന്റ് സെറ്റ് ഒന്ന് മാറ്റാന്‍ വേണ്ടി ആണ് ഇപ്പോള്‍ ഓഫീസില്‍ വന്നിരിക്കുന്നത്. വര്‍ക് ഫ്രം ഹോം സൗകര്യം എനിക്കുണ്ട്. അത് എനിക്ക് മടുത്തു. എനിക്ക് ആളുകളെ കാണണം'.

'ഇവിടെ ആണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. വീട്ടിലേക്ക് പോവാന്‍ ടാക്‌സി കാത്തിരിക്കുകയാണ് ഞാന്‍. കാരണം ഇപ്പോള്‍ ഡ്രൈവ് ചെയ്യരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്' 'മെഡിക്കേഷന്‍ മൂലമാണ് എനിക്ക് ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വന്നത്. നെഗറ്റീവ്, ആത്മഹത്യാ ചിന്തകളും മറ്റും. ഇതും കടന്ന് പോവും,' അബ്ബാസ് പറഞ്ഞതിങ്ങനെ. അടുത്ത ദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്ക് മാറ്റണ്ടെന്നും പഴയ സന്തോഷത്തിലേക്ക് തിരിച്ച് വരികയാണെന്നും അബ്ബാസ് വ്യക്തമാക്കുന്നുണ്ട്.

 

Read more topics: # അബ്ബാസ്
actor abbas says about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക