Latest News

മനസ്സിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി നടന്‍ അബ്ബാസ്  ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായെന്ന്  ചിത്രം പങ്കുവച്ച് നടന്‍

Malayalilife
മനസ്സിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി നടന്‍ അബ്ബാസ്  ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായെന്ന്  ചിത്രം പങ്കുവച്ച് നടന്‍

രിക്കിനെ തുടര്‍ന്ന് നടന്‍ അബ്ബാസ് ആശുപത്രിയില്‍. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഉടന്‍ ആശുപത്രി വിടുമെന്നും നടന്‍ പറഞ്ഞു. ശസ്ത്രക്രിയ സംബന്ധിച്ച് നടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും അബ്ബാസ് പങ്കുവച്ചിട്ടുണ്ട്.

ആശുപത്രിയിലായിരിക്കുമ്പോഴാണ് ഉത്കണ്ഠ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. മനസ്സിനെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തണം. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിഎന്നാണ് അബ്ബാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ബൈക്കില്‍ നിന്ന് വീണ് താരത്തിന്റ കണങ്കാലിന് പരിക്ക് പറ്റിയിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തിയെങ്കിലും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അബ്ബാസ്. യാത്രകളുടെയും ബൈക്ക് റൈഡിന്റെയുമടക്കം വീഡിയോകള്‍ താരം പങ്കുവെയ്ക്കാറുണ്ട്. കുറച്ചു നാളത്തേയ്ക്ക് ബൈക്ക് റൈഡില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് താരം പറഞ്ഞു.

അനവധി ചിത്രങ്ങളിലൂടെ സിനിമാസ്വാദകര്‍ക്കിടയില്‍ സുപരിചിതനായ താരമാണ് അബ്ബാസ് അലി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് അബ്ബാസ്.2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം പച്ചകളത്തിലാണ് അബ്ബാസ് അവസാനമായി അഭിനയിച്ചത്.

 

Read more topics: # അബ്ബാസ്
abbas hospitalised for surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക