നസ്ലെനെ നായകനാക്കി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സുന്ദര്‍ നായക്കിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. 'മോളിവുഡ് ടൈംസ്' എന്നാണ് ചിത്രത്തിന്റെ പേര്. 'ഈ സിനിമ ഒട്ടും തന്നെ സാങ്കല്‍പ്പികമല്ല, ഇതില്‍ കാണാന്‍ പോകുന്നതെല്ലാം നിജം' എന്നാണ് സിനിമയുടെ ക്യാപ്ഷന്‍. 'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന മോളിവുഡ് ടൈംസിന്റെ പ്രഖ്യാപന വീഡിയോ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍ നായകനായ അഭിനവിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ബോക്സ് ഓഫീസ് വിജയ സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിനവ് രണ്ടാം സിനിമ പ്രഖ്യാപിക്കുന്നത്. 'മുകുന്ദന്‍ ഉണ്ണി' ഇഷ്ടപ്പെട്ടവര്‍ക്ക് ഇതും ഇഷ്ടപ്പെടും' എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 2025ലാണ് മോളിവുഡ് ടൈംസ് ബിഗ് സ്‌ക്രീനിലെത്തുക.
പ്രേമലു എന്ന ചിത്രം നസ്‌ളിന്റെ സീന്‍ തന്നെ മാറ്റിയിരിക്കുകയാണ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നസ്‌ളിന്‍. ലുക്മാന്‍, ഗണപതി എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സ്‌പോര്‍ട്‌സ് കോമഡി ഗണത്തില്‍പ്പെടുന്നു. അതേസമയം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങള്‍ക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ ആണ് നസ്‌ളിന്‍ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം.