അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും ഈ വാരാന്ത്യത്തില്‍ മുംബൈയില്‍ വിവാഹിതരാവുകയാണ്. വിവാഹത്തിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞൊരു വിവാഹം കൂടിയാണിത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നിരവധി അന്തര്‍ദേശീയ വ്യക്തിത്വങ്ങളും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങുകളിലെല്ലാം സജീവമായി പങ്കെടുത്തിരുന്നു.
ബോളിവുഡ് താരങ്ങളും അംബാനി കല്യാണം ഒരു ആഘോഷമായി കൊണ്ടാടുകയാണ്. എന്നാല്‍, അംബാനി കല്യാണത്തെ കുറിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഈ വിവാഹാഘോഷം വലിയൊരു പിആര്‍ തന്ത്രമാണെന്നും ഇതൊരു സര്‍ക്കസ് ആണെന്നുമാണ് ആലിയ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ആയിരുന്നു ആലിയയുടെ പരാമര്‍ശം.
അംബാനി കല്യാണം ഒരു കല്യാണമല്ല, ഇപ്പോള്‍ അതൊരു സര്‍ക്കസായി മാറിയിരിക്കുന്നു. എന്നിരുന്നാലും എല്ലാം പിന്തുടരുന്നത് ഞാന്‍ ആസ്വദിക്കുന്നു. ' ചില ചടങ്ങുകളിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെങ്കിലും ഒഴിവാക്കാനാണ് താന്‍ തീരുമാനിച്ചതെന്നും ആലിയ വെളിപ്പെടുത്തി.
ചില പരിപാടികളിലേക്ക് എന്നെ ക്ഷണിച്ചു, കാരണം അവര്‍ പിആര്‍ ചെയ്യുന്നു. പക്ഷേ, ആരുടെയെങ്കിലും വിവാഹത്തിന് എന്നെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ഞാന്‍ വേണ്ടെന്ന് പറഞ്ഞു,' ആലിയ കുറിച്ചു. 'സമ്പന്നരുടെ ജീവിതം വളരെ ആകര്‍ഷകമാണെന്ന് ഞാന്‍ കാണുന്നു, ഇത് ഞങ്ങള്‍ക്ക് അധികം പണമുണ്ട്, അത് എന്തുചെയ്യണം എന്നു ചോദിക്കും പോലെയാണ്,' ആലിയ കൂട്ടിച്ചേര്‍ത്തു.
ആലിയയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആലിയ പറഞ്ഞത് ശരിയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ആലിയയും ധനികയാണെന്നും ആകര്‍ഷകമായ ജീവിതമാണ് നയിക്കുന്നതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വിമശനം.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു, സംഗീത്, ഹല്‍ദി ചടങ്ങുകള്‍ അവസാനിച്ചു. വിവാഹചടങ്ങുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും, ഞായറാഴ്ച അതിഥികള്‍ക്കായി ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.