സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളും മലയാളികളുടെ പ്രിയപ്പെട്ട യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും വമ്പന്‍ തെലുങ്ക് ചിത്രവുമായി എത്തുന്നു. മഹാനടി, സീത രാമം, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍, തെലുങ്കില്‍ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.
വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകന്‍ പവന്‍ സാദിനേനിയാണ് ഈ ഏറ്റവും പുതിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരുക്കുന്നത്. ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആകര്‍ഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ പേരും റിലീസ് ചെയ്തിരിക്കുന്നത്. ആകാസം ലോ ഒക താര എന്നാണ് ചിത്രത്തിന്റെ പേര്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവര്‍ ഒന്നിച്ചു അവതരിപ്പിക്കുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും.പി ആര്‍ ഓ ശബരി