മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംസം.നീലകണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സണ്ണി വെയ്ന്‍ നായകനാകുന്നു. കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍. ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങുന്ന മലയാള ചിത്രം സംസത്തിന്റെ ആദ്യ ഗാനം ജനുവരി 16ന് പുറത്തിറങ്ങും. മനു കുമാരനാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.
നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. തമന്ന, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ് തുടങ്ങിയവരാണ് മറ്റ് ഭാഷകളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. നീലകാന്തയാണ് മലയാളം - തെലുങ്ക് വെര്‍ഷനുകള്‍ സംവിധാനം ചെയ്യുക.