ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ആവേശ തിമിർപ്പിലാണ്. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും ദുൽഖർ സൽമാനും എത്തുന്ന 46 സെന്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ യൂട്യൂബിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.
അമർ അക്‌ബർ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണി കൃഷ്ണൻ- ബിബിൻ ജോർജ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് യമണ്ടൻ പ്രേമകഥ. ഇവരുടെ കൂട്ടുകെട്ടിൽ നാദിർഷ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് അടക്കമുള്ള ജോലികൾ ആരംഭിച്ചത്.