ബോളിവുഡില് പലപ്പോഴും വേഷങ്ങളുടെയും മേക്ക് ഓവറിന്റെയും ഒക്കെ പേരിലാണ് താരങ്ങള്ക്ക് ട്രോളുകള് നേരിടേണ്ടി വരാറ്. ഇപ്പോളിതാ ബോളിവുഡ് നടി കരീന കപൂര് ഖാന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് അത്തരമൊരു ട്രോളിന് ഇരയായിരിക്കുന്നത്. ഒരു ലൈഫ് സ്റ്റൈല് മാസികക്ക് വേണ്ടിയായിരുന്നു കരീനയുടെ ഫോട്ടോഷൂട്ട്.
ഫോട്ടോ എഡിറ്റ് ചെയ്തതോടെ കരീനയുടെ കാല്മുട്ടുകള് കാണാതെയായി എന്നാണ് വിമര്ശനം.പോസ്റ്റല് നീല നിറത്തിലുള്ള റോംപര് ധരിച്ച് ഗംഭീര പോസുകളാണ് താരം നല്കിയത്. എഡിറ്റിങ് കഴിഞ്ഞപ്പോള് താരത്തിന്റെ കാലുകള് ഒരു പ്രത്യേക ആകൃതിയിലായെന്നാണ് സോഷ്യല് ലോകം കണ്ടെത്തിയത്. മിനുസപ്പെടുത്തലും വെളുപ്പിക്കലും കഴിഞ്ഞപ്പോള് കാല്മുട്ടുകള് കാണാതായി. ഇങ്ങനെ അസ്വാഭാവികമായ ചിത്രത്തിന്റെ ആവശ്യകത എന്തെന്നാണ് ആരാധകരുടെ ചോദ്യം. പിറകിലെ നിഴലില് യഥാര്ഥ കാലിന്റെ ആകൃതി ദൃശ്യമാണെന്നും ഇതെന്താണ് എഡിറ്റ് ചെയ്യാഞ്ഞതെന്നും ഇവര് ചോദിക്കുന്നു.
'കാല്മുട്ടുകള് എവിടെപ്പോയി?'', ''നിഴലില് ശരിക്കുള്ള വലിയ കാല് കാണാം'', ''ഇതെന്താ പ്ലാസ്റ്റിക് കോലമോ'', ''ഫോട്ടോഷോപ്പിന് ഒരു പരിധിയില്ലേ, കരീനയുടേത് ഇത്രയും മെലിഞ്ഞ കാലുകളല്ല'' എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് വന്നത്.
'ഗുഡ് ന്യൂസ്' എന്ന ചിത്രമാണ് കരീനയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് കുമാര് ആണ് ചിത്രത്തില് നായകനായെത്തുന്നത്.
