Latest News

കുഞ്ഞിനെ ഓമനിക്കുന്ന വിനായകന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 കുഞ്ഞിനെ ഓമനിക്കുന്ന വിനായകന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഥാപാത്രങ്ങളെ അറിഞ്ഞ് അഭിനയിക്കുന്ന വ്യക്തിയാണ് വിനായകന്‍. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ചെയ്തു തുടങ്ങിയ വിനായകന്‍ സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയിച്ചുണ്ട്.ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്നു. ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പനിലാണ് വിനായകന്‍ വീണ്ടും നായക വേഷത്തിലെത്തുന്നത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്.

വിനായകന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. എന്റെ അടുത്ത പടം എന്ന തലക്കെട്ടടോടുകൂടിയാണ് വിനായകന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.കുഞ്ഞിനെ താലോലിക്കുന്ന വിനായകന്റെ ലുക്കാണ് പോസ്്റ്ററിലുള്ളത്. കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട 'പുഴു പുലികള്‍ പക്കി പരുന്തുകള്‍' എന്ന ഗാനത്തിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും.വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി.എസ്. റഫീക്കാണ് തിരക്കഥ രചിക്കുന്നത്. ദേവദാസ് കോടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹണം . ഗിരീഷ് എം.ലീല കുട്ടനാണ് സംഗീതം ഒരുക്കുന്നത്. ഫ്രാന്‍സിന് നൊറോണയുടെ പ്രശസ്തമായ കഥയാണ് തൊട്ടപ്പന്‍.ഈ കൃതിക്ക് നൊറോണയ്ക്ക് പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ന് ചെമ്പില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്.

Vinayakan-new-movie-thottappan-first-look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES