Latest News

മകള്‍ക്കൊപ്പം നടന്‍ വിജയ് കാനഡയില്‍; യുവാക്കളോട് വിജയ് സംസാരിക്കുന്നത് കൈകള്‍ കൂപ്പി; വീഡിയോയില്‍ മുഖം പാതി മറച്ചിരിക്കുന്നത് സ്വകാര്യത നഷ്ടമാകാതിരിക്കാനെന്ന് ആരാധകര്‍

Malayalilife
മകള്‍ക്കൊപ്പം  നടന്‍ വിജയ്  കാനഡയില്‍; യുവാക്കളോട് വിജയ് സംസാരിക്കുന്നത് കൈകള്‍ കൂപ്പി; വീഡിയോയില്‍  മുഖം പാതി മറച്ചിരിക്കുന്നത്  സ്വകാര്യത നഷ്ടമാകാതിരിക്കാനെന്ന് ആരാധകര്‍

മിഴ് സൂപ്പര്‍താരം വിജയിയുടെ മക്കളുടെ ചിത്രങ്ങള്‍ വളരെ അപൂര്‍മായിട്ടാണ് പുറത്തുവരുന്നത്. പുറംലോകം കാണുന്നതെല്ലാം അപ്പോള്‍ തന്നെ വൈറലാകുകയും ചെയും. ഇപ്പോള്‍ കാനഡയില്‍ വിനോദസഞ്ചാരത്തിനിടയില്‍ മകള്‍ക്കൊപ്പമുള്ള വിജയ്യുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സിനിമ പൂര്‍ത്തിയാക്കിയ വിജയ് അടുത്ത സിനിമയില്‍ ഭാഗമാകുന്നതിനു മുന്‍പായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. കുടുംബത്തിനൊപ്പം കാനഡയില്‍ ഈ ബ്രേക്ക് ആസ്വദിക്കുകയാണ് വിജയ്.

 ടൊറന്റോയിലെ മാളില്‍ മകള്‍ സാഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്യുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. പുറത്തുവന്ന ചിത്രങ്ങളില്‍ ഒന്നില്‍ വിജയ് മുഖം പാതി മറച്ചിരിക്കുന്നുണ്ട്. സ്വകാര്യത നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്. പുറത്തുവന്ന വീഡിയോയില്‍ രണ്ടു യുവാക്കളോട് വിജയ് സംസാരിക്കുന്നതും കാണാം. യുവാക്കളോട് കൈകള്‍ കൂപ്പിയാണ് വിജയ് സംസാരിക്കുന്നത്. സംസാരത്തിനൊടുവില്‍ യുവാക്കള്‍ക്ക് വിജയ് ഹസ്തദാനം നല്‍കുകയും ചെയ്യുന്നുണ്ട്. 

വിജയ്-സംഗീത ദമ്പതികള്‍ക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്യുടെ സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരന്‍ സിനിമയിലെ ഒരു പാട്ടില്‍ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയില്‍ വിജയ്യുടെ മകളായി അഭിനയിച്ചിട്ടുണ്ട്

Vijay with his Daughter at Mall

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES