ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം; കുറിപ്പ് പങ്കുവച്ച് ജി. വേണുഗോപാല്‍

Malayalilife
topbanner
ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം; കുറിപ്പ് പങ്കുവച്ച്  ജി. വേണുഗോപാല്‍

ലയാളികൾക്ക് ഏറെ സുപരിചിതനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. നിരവധി കണ്ണാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ഒരു കുറിപ്പാണ്ശ്രദ്ധ നേടുന്നത്. തുടരെ തുടരെ ഉണ്ടാകുന്ന ദുരന്തങ്ങളില്‍  പ്രതികരിച്ച് കൊണ്ട് രംഗത്ത് ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം? എന്നും വേണുഗോപാൽ ചോദ്യമുയർത്തുന്നു.

ജി. വേണുഗോപാലിന്റെ കുറിപ്പ്:

ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങള്‍ക്കിടയില്‍ മനസ്സ് കുളിര്‍ക്കാന്‍ ഇടയ്ക്കിടയ്‌ക്കെത്തിയിരുന്നത് കനിവിന്റെയും അതിജീവനത്തിന്റെയും കഥകള്‍ മാത്രമായിരുന്നു. ഇപ്പോള്‍, തുടര്‍ച്ചയായിത് മൂന്നാം വര്‍ഷവും കേരളത്തിന്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങള്‍ പേമാരിയില്‍ അടിഞ്ഞൊടുങ്ങുമ്പോള്‍, ഭൂമി പിളര്‍ന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോള്‍, ‘ഇത്രയും പോരാ ‘ എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആര്‍ത്തനാദങ്ങള്‍, പാതി വെന്ത ശരീരങ്ങളില്‍ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകള്‍.

ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ?

കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചില്‍ പോലെ, തനിയാവര്‍ത്തന മേളയില്‍ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും! ഇനിയൊരു കലാശക്കൊട്ടിന് കാണികള്‍ അവശേഷിക്കുന്നുണ്ടാകില്ല.??


 

Venugopal react against filight crash and rajahmala issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES