Latest News

ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം 'സൂപ്പര്‍ സിന്ദഗി'യിലെ ആദ്യ ഗാനം 'വെണ്‍മേഘങ്ങള്‍ പോലെ' യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

Malayalilife
topbanner
 ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം 'സൂപ്പര്‍ സിന്ദഗി'യിലെ ആദ്യ ഗാനം 'വെണ്‍മേഘങ്ങള്‍ പോലെ' യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ സിന്ദഗി'യിലെ ആദ്യ ഗാനം  'വെണ്‍മേഘങ്ങള്‍ പോലെ' പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ഗാനത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 

കണ്ണൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തീകരിച്ച 'സൂപ്പര്‍ സിന്ദഗി'യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആര്‍ ഉം ചേര്‍ന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങള്‍. ധ്യാന്‍ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാര്‍വതി നായര്‍, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റര്‍ മഹേന്ദ്രന്‍, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എല്‍ദൊ ഐസക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈന്‍: വിക്കി, ഫൈനല്‍ മിക്‌സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സങ്കീത് ജോയ്, ലൈന്‍ പ്രൊഡ്യൂസര്‍: ബിട്ടു ബാബു വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമിന്‍ എസ് ആര്‍, ഇക്ബാല്‍ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുര്‍, മേക്കപ്പ്: അരുണ്‍ ആയുര്‍, കോറിയോഗ്രഫി: ഭൂപതി, ആക്ഷന്‍: ഫൊണെക്‌സ് പ്രഭു, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസേര്‍സ്: ജിഷോബ് കെ, പ്രവീന്‍ വിപി, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് മുരളി, ബിജു ബാസ്‌ക്കര്‍, അഖില്‍ കഴക്കൂട്ടം, ഡിജിറ്റര്‍ പിആര്‍: വിവേക് വിനയരാജ്, സ്റ്റില്‍സ്: റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പിആര്‍ഒ: ശബരി

Venmeghangal Super Zindagi Dhyan Sreenivasan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES