തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരന്. ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി, കാര്‍ത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വന്‍ താരനിര തന്നെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബസമേതമാണ് മഹേഷ് ബാബു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
സിനിമാ മേഖലയിലെ മറ്റ് നിരവധി പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
വിവാഹത്തിന് മുന്നോടിയായി നടന്ന അഘോഷങ്ങളും ശ്രദ്ധേയമായിരുന്നു. സംഗീത്, മെഹന്ദി, ഹല്‍ദി തുടങ്ങിയ ചടങ്ങുകളും നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. വിവാഹ സല്‍ക്കാരം നാളെ ഹൈദരാബാദില്‍ നടക്കും.