തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വീര ധീര സൂരന്‍'. പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചിത്താ' എന്ന സിനിമയ്ക്ക് ശേഷം എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
1.14 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും ചിത്രം എന്ന് സൂചന നല്‍കുന്നതാണ് പുറത്തിറങ്ങിയ ടീസര്‍. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ടീസര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു. യൂട്യൂബ് ട്രെന്‍ഡിംഗിലും ടീസര്‍ ഇടംപിടിച്ചു. നിലവില്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് 'വീര ധീര സൂരന്‍' ടീസര്‍.
രണ്ട് ഭാഗങ്ങളിലായി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ആദ്യം പുറത്തിറങ്ങുക. 'വീര ധീര സൂരന്‍ പാര്‍ട്ട് 2' വിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
വിക്രമിനെ കൂടാതെ എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എച്ച് ആര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് സിനിമയുടെ നിര്‍മ്മാണം. തേനി ഈശ്വറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജികെ പ്രസന്ന എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - സിഎസ് ബാലചന്ദര്‍, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്ടേഴ്സ് - എസ്.ആരോകിയ ബേസില്‍ രാജ, അശ്വിനി അരുനാഗിരി, ഹേമപ്രിയ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - പി.എസ് ഗൗതം, ഗൗതം പളനി, ശശിതരണ്‍, ശബരി രാജന്‍, ജേസെ രുക്കുമണി, സൗണ്ട് ഡിസൈനര്‍ - വിനോത് തനിഗസലം, ഓഡിയോഗ്രഫി- വിനയ് ശീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - ജെ.കവിത, മേക്കപ്പ് - വി.കലൈയ്യഴഗന്‍, കളറിസ്റ്റ് - എസ് മധേശ്വരന്‍, സ്റ്റില്‍സ് - തേനി മുരുഗന്‍, ഡി.നരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈനര്‍ - ടൂണി ജോണ്‍ 24AM, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് - റോണി സക്കറിയ, രാജ സുബ്രഹ്മണ്യം, സുനില്‍ ഷാ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അനിലന്‍ ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ചേരൈ എസ് രാജു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - രവി എപി, ടീസര്‍ കട്ട് -പ്രവീണ്‍ ആന്തൊണി, കോ ഡയറക്ടേഴ്സ്- അംജാത്ഖാന്‍ കിരമിയാന്‍, ഉലഗന്‍ കറുപ്പസാമി, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് - പ്രതീഷ് ശേഖര്‍ എന്നിവരും നിര്‍വ്വഹിച്ചു.