Latest News

ടിഡിപി സ്ഥാനാര്‍ത്ഥിയായി വാണി വിശ്വനാഥ് മത്സരിക്കുന്നത് വലിയ ജനപിന്തുണയോടെ; തെലുങ്കാന തിരഞ്ഞെടുപ്പില്‍ വാണി മത്സരിക്കുക ടിആര്‍എസ്സിന്റെ എംഎല്‍എ ആയ നടി റോജയ്‌ക്കെതിരെ 

Malayalilife
ടിഡിപി സ്ഥാനാര്‍ത്ഥിയായി വാണി വിശ്വനാഥ് മത്സരിക്കുന്നത് വലിയ ജനപിന്തുണയോടെ; തെലുങ്കാന തിരഞ്ഞെടുപ്പില്‍ വാണി മത്സരിക്കുക ടിആര്‍എസ്സിന്റെ എംഎല്‍എ ആയ നടി റോജയ്‌ക്കെതിരെ 

തെലുങ്കാന: തെലുങ്കാനാ തെരഞ്ഞെടുപ്പ് മലയാളികള്‍ക്കും ആവേശമായി മാറുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മലയാളികളുടെ ആക്ഷന്‍ നായിക വാണി വിശ്വനാഥും തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതാണ് മലയാളികള്‍ക്കും ആവേശമായിരിക്കുന്നത്. ഒരുകാലത്ത് എന്‍ടിആറിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ വാണി വിശ്വനാഥ് മത്സരിക്കുക വൈഎസ്ആര്‍ കോണ്‍ഗ്രസിലെ എംഎല്‍എ ആയ നടി റോജയ്ക്കെതിരെ ആയിരിക്കും.

ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന റോജയെ എങ്ങനെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ടിആറിന്റെ പഴയ കാല നായിക എന്ന നിലയില്‍ പ്രശസ്തയായ വാണി വിശ്വനാഥിനെ തെലുഗു മക്കള്‍ക്ക് മുന്നില്‍ ടിഡിപി അവതരിപ്പിക്കുന്നത്. റോജ എംഎല്‍എ ആയ നഗരി മണ്ഡലത്തില്‍ ടിഡിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിക്കുന്നതായാണു വാണി അറിയിച്ചത്. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

ചന്ദ്രബാബു നായിഡുവിന്റെ നേതൃപാടവമാണ് ഇപ്പോള്‍ ടിഡിപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് വാണി വിശ്വനാഥ് പറയുന്നു. തൊണ്ണൂറുകളിലെ പ്രണയ നായികയായിരുന്ന റോജ, 1999-ല്‍ തെലുങ്കു ദേശം പാര്‍ട്ടിയിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായി പിണങ്ങി വൈഎസ്ആര്‍ കോണ്‍ഗ്രസിലെത്തി. തന്റെ കടുത്ത വിമര്‍ശകയായ റോജയെ എന്തുവില കൊടുത്തും തോല്‍പ്പിക്കുകയാണു നായിഡുവിന്റെ ലക്ഷ്യം. തെലുങ്കില്‍ ഏറെ ആരാധകരുള്ള വാണി വിശ്വനാഥ് റോജയ്ക്കു യോജിച്ച എതിരാളിയാകുമെന്നാണു ടിഡിപിയുടെ കണക്കു കൂട്ടല്‍.

തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം വാണിയുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെയാണ് മത്സരിക്കാമെന്ന് വാണി ടിഡിപി അണികള്‍ക്ക് വാക്കു നല്ഡകുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.റാമറാവുവിന്റെ നായികയായി പതിനഞ്ചാം വയസ്സിലാണു വാണി വിശ്വനാഥ് അഭിനയിച്ചത്. എന്‍ടിആര്‍ രാഷ്ട്രീയത്തലേക്കു ക്ഷണിച്ചെങ്കിലും അന്നു സിനിമ മാത്രമായിരുന്നു മനസ്സിലെന്ന് വാണി പറയുന്നു.

എന്‍.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരില്‍ ഒരാള്‍ എന്ന പേരുമായാണ് നടി വാണി വിശ്വനാഥ് തെലങ്കാനയുടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഒരുകാലത്ത് തെലുങ്കു സിനിമയില്‍ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് നേതൃത്വം വാണിയുമായി ചര്‍ച്ച നടത്തിയതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതും.

1992 ല്‍ പുറത്തിറങ്ങിയ 'സമ്രാട്ട് അശോക' എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. തെലുങ്കുദേശത്തില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി. തെലങ്കാനയില്‍ ടിഡിപിയുടെ സാന്നിധ്യം ശക്തമായി ഉണ്ടെന്ന വിലയിരുത്തലിലാണു പാര്‍ട്ടി.

തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. ശോഭാ നാഗിറെഡ്ഡിയുടെ മരണത്തോടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാവായി മാറിയ റോജ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമര്‍ശകയുമാണ്.ആക്ഷന്‍ ഹീറോയിനെയിറക്കി റോജയെ ഏതു വിധത്തിലും ഒതുക്കാനാണ് നായിഡു തീരുമാനിച്ചിട്ടുള്ളത് . 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാണിയിലൂടെ വനിതാ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് തെലുങ്കുദേശത്തിന്റെ കണക്കുകൂട്ടല്‍.

ജയിച്ചാല്‍ വാണി ആന്ധ്രാ മന്ത്രിയാകുമെന്നും സൂചനയുണ്ട്. 46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ 'ജയ ജാനകി നായക' എന്ന സിനിമയില്‍ നാലു സീനില്‍ അഭിനയിക്കുന്നതിന് വാണിക്ക് കിട്ടിയ പ്രതിഫലം 40 ലക്ഷം രൂപയായിരുന്നു. 

 

Read more topics: # vani vishvanath
Vani Vishvanath entry to Telungu politics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES