Latest News

പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവനും പ്രധാന കഥാപാത്രങ്ങളാകുന്ന വാലാട്ടി; പ്രണയദിനത്തില്‍ പുറത്തിറക്കിയ സ്‌നീക്ക് പീക്ക് വീഡിയോ കാണാം

Malayalilife
topbanner
പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവനും പ്രധാന കഥാപാത്രങ്ങളാകുന്ന വാലാട്ടി; പ്രണയദിനത്തില്‍ പുറത്തിറക്കിയ സ്‌നീക്ക് പീക്ക് വീഡിയോ കാണാം

ലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന വാലാട്ടി യുടെ ആദ്യ ട്രെയിലര്‍ പ്രകാശനം ഇന്നു നടന്നു. പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവന്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. എന്നും പുതുമയും വ്യത്യസ്ഥവുമാര്‍ന്ന ചിത്രങ്ങള്‍ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു.

സിനിമയിലെ നായകനും നായികയും പ്രണയം പറയുന്നതാണ് വിഡിയോയില്‍ കാണാനാകുക. നായകളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.വിഎഫ്എക്സിന്റെ സഹായമില്ലാതെ ചിത്രത്തില്‍ യഥാര്‍ഥ നായകള്‍ തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്, അവര്‍ ആരൊക്കെയെന്നത് ഒരു സര്‍പ്രൈസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മലയാള മുള്‍പ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം എത്തുന്നത്.ഇതിലെ പതിനൊന്നു നായ്ക്കുട്ടികള്‍ക്കും പൂവന്‍ കോഴിക്കും ശബ്ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണന്നത് ഈ ചിത്രത്തിന്റെ കൗതുകം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരൊക്കെയെന്നത് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതു വരേയും സസ്പ്പെന്‍സായി നിലനിര്‍ത്തുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഛായാഗ്രഹണം - വിഷ്ണു പന്നിക്കര്‍. എഡിറ്റിംഗ് - അയൂബ് ഖാന്‍.കലാ സംവിധാനം - അരുണ്‍ വെഞ്ഞാറമൂട് മേക്കപ്പ് - റോണക്സ് സേവ്യര്‍ -കോസ്റ്റിയും. ഡിസൈന്‍  ജിതിന്‍ ജോസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു നിര്‍മ്മാണ നിര്‍വ്വഹണം - ഷിബു ജി.സുശീലന്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ അനുയോജ്യമായ മധ്യ വേനല്‍ അവധിക്കാലത്ത് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.വാഴൂര്‍ ജോസ്.

Read more topics: # വാലാട്ടി
Valatty - Tale of Tails Sneak Peek

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES