വീണ്ടും ശക്തമായ കഥാപാത്രവുമായി വിജയരാഘവന്‍; ദാവീദിലെ പുത്തലത്ത് രാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; വെള്ളിത്തിരയിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രമോ ?

Malayalilife
 വീണ്ടും ശക്തമായ കഥാപാത്രവുമായി വിജയരാഘവന്‍; ദാവീദിലെ പുത്തലത്ത് രാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; വെള്ളിത്തിരയിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രമോ ?

ട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പെപ്പെയുടെ ആക്ഷന്‍ സ്‌പോര്‍ട്ട് വിഭാഗത്തില്‍പെടുന്ന ചിത്രമാണ് 'ദാവീദ്'. ആഷിക് അബു എന്ന ബോക്‌സറുടെ വേഷമാണ് ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് 'ദാവീദ്' നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ നല്‍കി ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്ത് വന്നിരിക്കുകയാണ്. 

ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിജയരാഘവന്‍ അവതരിപ്പിക്കുന്ന പുത്തലത്ത് രാഘവന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. സമീപകാലത്ത് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ വിജയരാഘവനായി. അക്കൂട്ടത്തില്‍ ഒന്നാവും ദാവീദിലെ പുത്തലത്ത് രാഘവന്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതൊരു റിയല്‍ ലൈഫ് കഥാപാത്രമാണോ എന്ന സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കോഴിക്കോട് പൂളാടിക്കുന്ന് എന്ന പ്രദേശത്ത് നിന്ന് നിരവധി ബോക്സിങ് താരങ്ങളെ വളര്‍ത്തികൊണ്ടു വന്ന ബോക്സിങ് ആചാര്യനായിരുന്നു പുത്തലത്ത് രാഘവന്‍. 

'ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറയാണ് ചിത്രം എത്തുക. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സാലു കെ തോമസിന്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. ആക്ഷന്‍ സീക്വന്‍സുകള്‍ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്‌സ് ആണ്.

VIJAYARAGHAVAN daveed movie character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES