അടുകളത്തിന് ശേഷം ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വാടാ ചെന്നൈയുടെ ടീസർ പുറത്തിറങ്ങി. മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ചിത്രമാണ് വാടാ ചെന്നൈ. ധനുഷിന്റെ വ്യത്യസ്തമായ ലുക്കുകളോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ഐശ്വര്യയുമായുള്ള ധനുഷിന്റെ ലിപ് ലോക്ക് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ധുഷിന് ദേശീയ പുരസ്‌ക്കാരം നേടി കൊടുത്ത ആടുകളത്തിന്റെ സംവിധായകൻ വെട്രിമാരനാണ് ചിത്രം ഒരുക്കുന്നത്.എൺപതുകളുടെ കഥപറയുന്ന ചിത്രത്തിൽ ധനുഷിനൊപ്പം സമുദ്രക്കനി, ആൻഡ്രിയ ജെർമിയ, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.മൂന്ന് ലുക്കുകളിലാണ് ധനുഷിനെ കാണുന്നത്. കട്ട താടിയുള്ള ഒരു ലുക്ക്, താടി കുറവുള്ള ലുക്ക്, താടിയില്ലാത്ത മറ്റൊരു ലുക്ക്. ആൻഡ്രിയ ജെറമിയയും വ്യത്യസ്തമായ ലുക്കുകളിൽ എത്തുന്നുണ്ട്.
വണ്ടർഫുൾ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.