Latest News

ജാന്‍വി കപൂറിനൊപ്പം റോഷന്‍ മാത്യു; ബോളിവുഡ് ചിത്രം'ഉലാജ്' ട്രെയ്ലര്‍ പുറത്ത്

Malayalilife
topbanner
ജാന്‍വി കപൂറിനൊപ്പം റോഷന്‍ മാത്യു; ബോളിവുഡ് ചിത്രം'ഉലാജ്' ട്രെയ്ലര്‍ പുറത്ത്

സുധാന്‍സു സരിയ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമായ 'ഉലാജ്' ട്രെയ്ലര്‍ പുറത്ത്. ജാന്‍വി കപൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെയ്ഖ്‌സുദാന്‍സു സരിയ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

ഗുല്‍ഷന്‍ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിന്‍ ഖഡേക്കര്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ത്രില്ലര്‍ ചിത്രമായാണ് ഉലാജ് എത്തുന്നത്. ഓഗസ്റ്റ് 2-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.  'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' ആയിരുന്നു ജാന്‍വി കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അനുരാഗ് കശ്യപ്‌സംവിധാനം ചെയ്ത 'ചോക്ക്ഡ്' ആയിരുന്നു റോഷന്റെ ആദ്യ ബോളിവുഡ് ചിത്രം. കൂടാതെ റിച്ചി മെഹ്ത്തയുടെ പോച്ചര്‍ എന്ന വേവ് സീരീസിലും റോഷന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more topics: # ഉലാജ്
Ulajh Official Trailer Janhvi K

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES