മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉദയനിധി സ്റ്റാലിന്‍. നിരവധി തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടം പിടിച്ചു യപറ്റുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് അദ്ദേഹംനിലവില്‍ തമിഴ്‌നാട് സര്‍ക്കാരിലെ യുവജനക്ഷേമ, കായിക വകുപ്പുകള്‍ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ മകനാണ് ഇന്‍പനിധി.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മകന്റെ കുറച്ചു സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കാമുകിയുടെ ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങളാണ് വൈറലായി മാറിയത്. ഇതു വലിയ രീതിയില്‍ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഉദയ നിധി സ്റ്റാലിന്‍.
''എന്റെ മകന് 18 വയസ്സു തികഞ്ഞു. അത് അവന്റെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നതില്‍ എനിക്ക് ചെറിയ പരിധികള്‍ ഉണ്ട്. ഞാനും എന്റെ ഭാര്യയും മകനും തമ്മില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയുവാന്‍ പറ്റില്ല'' - ഇതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടി.
അതേസമയം നിരവധി ആളുകള്‍ ആണ് ഇദ്ദേഹത്തെ ഇപ്പോള്‍ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സ്വന്തം മകനായിട്ട് പോലും അവന്റെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ഇദ്ദേഹം കാണിച്ചത് വളരെ പക്വതയുള്ള കാര്യമാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ഈ ചിത്രങ്ങള്‍ എല്ലാം തന്നെ പുറത്തുവന്നത്.