നിലപാടുകള്‍ക്കൊണ്ട് എന്നും വിവാദത്തിലും വാര്‍ത്തകളിലും ഇടം പിടിക്കുന്ന ആണ് മുന്‍ നടിയുംഎഴുത്തുകാരിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായി ട്വിങ്കിള്‍ ഖന്ന. ഇപ്പോളിതാ ഇപ്പോള്‍ ട്വിങ്കിള്‍ വാര്‍ത്തകളിലിടം നേടുന്നത് രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. 20 വര്‍ഷം മുന്‍പ് അവര്‍ നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തിനെക്കുറിച്ച് ഒരു വെബ്സൈറ്റ് നല്കിയ റിവ്യുവില്‍ ട്വിങ്കിളിനെ പരാമര്ശിച്ചിരിക്കുന്നതിനാണ് നടി മാസ് മറുപടി നല്‍കിയത്.
കിംഗ് ഖാന്റെ പ്രകടനത്തെ കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെ കുറിച്ച് മാത്രമായിരുന്നു ആകെ പരാമര്‍ശം. എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്'- ട്വിങ്കിള്‍ കുറിച്ചു.
താണ്ണൂറുകളിലെ ബോളിവുഡിന്റെ സ്വപ്ന നായികയായിരുന്നു ട്വിങ്കിള്‍ ഖന്ന. തന്റെ അഭിനയം വളരെ മോശമാണെന്നും അത് ടി.വിയില്‍ കാണുമ്പോള്‍ തനിക്ക് അറപ്പുണ്ടാകുന്നു എന്നും പറഞ്ഞുകൊണ്ടാണ് ട്വിങ്കിള്‍ സിനിമാ രംഗം വിടുന്നത്.