Latest News

അച്ഛന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മകളെത്തിയത് ഗ്ലാമറസ് വസ്ത്രത്തില്‍; വൈഡ് നെക്ക് ഉള്ള ബ്ലാക്ക് ഗൗണില്‍ സുന്ദരിയായി എത്തിയ നടിക്ക് നേരെ സൈബര്‍ ആക്രമണവുമായി സോഷ്യല്‍മീഡിയ; സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അച്ഛന്റെ മുന്നില്‍ നില്‍ക്കാന്‍ നാണമില്ലേയെന്ന ചോദ്യവുമായി സദാചാരവാദികള്‍

Malayalilife
അച്ഛന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മകളെത്തിയത് ഗ്ലാമറസ് വസ്ത്രത്തില്‍; വൈഡ് നെക്ക് ഉള്ള ബ്ലാക്ക് ഗൗണില്‍ സുന്ദരിയായി എത്തിയ നടിക്ക് നേരെ സൈബര്‍ ആക്രമണവുമായി സോഷ്യല്‍മീഡിയ; സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അച്ഛന്റെ മുന്നില്‍ നില്‍ക്കാന്‍ നാണമില്ലേയെന്ന ചോദ്യവുമായി സദാചാരവാദികള്‍

ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ്കാര്‍പെറ്റില്‍ അതീവ ഗ്ലാമറസ്സിലെത്തിയ നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ കെട്ട് അടങ്ങുന്നതിന് മുമ്പ് മറ്റൊരു ബോളിവുഡ് നടിക്കും സമാനമായി വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ്.അച്ഛനും നടനുമായ അനില്‍ കപൂറിനൊപ്പം അതീവ ഗ്ലാമറസ്സില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നാരോപിച്ച് സോനത്തിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

 'മലംഗ്' എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം. ആദിത്യ  റോയ് കപൂറും ദിശാ പതാനിയും അനില്‍ കപൂറുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ എന്നും വ്യത്യസ്ത പുലര്‍ത്തുന്ന സോനം ഇത്തവണയും അതിമനോഹരമായ കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് എത്തിയത്.

വൈഡ് നെക്കാണ് ഗൗണിന്റെ പ്രത്യേകത. ഇതാണ് സൈബര്‍ ആക്രമണത്തിനും കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അമിത ഗ്ലാമറില്‍ അച്ഛനൊപ്പം വന്നത് മോശമായെന്നാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്. ഈ രീതിയില്‍ വസ്ത്രം ധരിച്ച് അച്ഛന്റെ അരികില്‍ നില്‍ക്കാന്‍ വിഷമമൊന്നും തോന്നിയില്ലെന്നും ചോദിക്കുന്നവരുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ നാണമില്ലേ എന്ന് വിമര്‍ശിക്കുന്നവരും കുറവല്ല.

അതേസമയം, സോനത്തെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തി. വൈഡ് നെക്ലൈനോടുകൂടിയ ബ്ലാക്ക് വസ്ത്രത്തില്‍ സോനം അതീവ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലും താരത്തിന് നന്നായി ചേരുന്നുണ്ടെന്നും ഇത് താരത്തിന്റെ ഭംഗി കൂട്ടിയെന്നും ഒരുകൂട്ടര്‍ പറയുന്നു.

അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഒരാള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

Trolls shaming Sonam Kapoor for her Malang premiere outfit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES