Latest News

സോനം കപൂറിന് യുകെ ഇന്ത്യ വീക്കിലേക്ക് ക്ഷണം; ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ താരത്തിനെ ക്ഷണിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

Malayalilife
 സോനം കപൂറിന് യുകെ ഇന്ത്യ വീക്കിലേക്ക് ക്ഷണം; ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ താരത്തിനെ ക്ഷണിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ 'യുകെ ഇന്ത്യ വീക്ക്' സത്കാരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ബോളിവുഡ് താരം സോനം കപൂര്‍. യു കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ക്ഷണ പ്രകാരമാണ് ഇന്ത്യ വീക്കിന്റെ ഈ വര്‍ഷത്തെ സത്കാര ചടങ്ങില്‍ സോനം പങ്കെടുക്കുന്നത്.

10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസിലും നടക്കുന്ന സ്വീകരണത്തിലാണ് സോനം പങ്കെടുക്കുക. ജൂണ്‍ 26 ന് ആരംഭിച്ച് 30 വരെ ലണ്ടനില്‍ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ പ്രധാന പരിപാടിയാണ് യു കെ ഇന്ത്യ വീക്ക്. നേരത്തെ ചാള്‍സ് രാജാവിന്റെ കിരീട ധാരണ ചടങ്ങിലേക്കും സോനം കപൂറിന് ക്ഷണം ലഭിച്ചിരുന്നു.

രാഷ്ട്രീയം, വ്യാപാരം, ബിസിനസ്സ്, സുസ്ഥിരത, നവീകരണം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും യുകെയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയുമാണ് യു കെ ഇന്ത്യ വീക്കിന്റെ ലക്ഷ്യം.

കോവിഡ് 19 ന്റെ ആദ്യ തരംഗത്തിനിടെ ലണ്ടനിലേക്ക് താമസം മാറിയ സോനം പിന്നീട് ആനന്ദ് അഹൂജയെ വിവാഹം കഴിച്ച് ലണ്ടനില്‍ സ്ഥിരതാമസമാക്കി.ടോം മഖീജയുടെ വരാനിരിക്കുന്ന ബ്ലൈന്‍ഡ് ആണ് സോനത്തിന്റെ അടുത്ത ചിത്രം. കാഴ്ച വൈകല്യമുള്ള കഥാപാത്രത്തെയാണ് ചത്രത്തില്‍ സോനം അവതരിപ്പിക്കുന്നത്. പുരബ് കോഹ്ലി, വിനയ് പതക്ക്, ലില്ലെറ്റ് ദുബേ എന്നിവരാണ് സഹതാരങ്ങള്‍.

Read more topics: # സോനം കപൂര്‍
Sonam Kapoor To Represent India At UK

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES