Latest News

 വിവേക് പ്രസന്നയും,ബിഗ് ബോസ് പൂര്‍ണിമ രവിയും ഒന്നിക്കുന്ന മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ട്രോമ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
  വിവേക് പ്രസന്നയും,ബിഗ് ബോസ് പൂര്‍ണിമ രവിയും ഒന്നിക്കുന്ന മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ട്രോമ ട്രെയിലര്‍ പുറത്തിറങ്ങി

വിക്രം വേദ, സൂരറൈ പോട്രു എന്നീ ചിത്രങ്ങളിലൂടെ പ്രമുഖമായ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂര്‍ണിമ രവിയും ഒന്നിക്കുന്ന മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ട്രോമ. ട്രം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ എസ് ഉമ മഹേശ്വരി നിര്‍മിച്ച് തമ്പിദുരൈ മാരിയപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. മാര്‍ച്ച് 21ന് തീയേറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യു, സന്‍ഹാ സ്റ്റുഡിയോ റിലീസ് എന്നിവര്‍ ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ഒരു ത്രില്ലര്‍ കഥാതന്തുവുള്ള ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിവേക് പ്രസന്ന, പൂര്‍ണിമ രവി, ചാന്ദിനി തമിഴരസന്‍, ആനന്ദ് നാഗ്, മാരിമുത്തു, നിഴല്ഗല്‍ രവി തുടങ്ങിയവരും അഭിനയിക്കുന്നു. അജിത്ആത് ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് എസ് രാജ് പ്രതാപ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എഡിറ്റര്‍: മുഗന്‍ വേല്‍, ആര്‍ട്ട്: സി. കെ മുജീബ് റഹ്മാന്‍, പി. ആര്‍.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


 

Read more topics: # ട്രോമ
Trauma Official Trailer Vivek Prasanna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES