സൈജു കുറുപ്പ്-സ്രിന്ദ-ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന്‍ ഒളിവിലാണ് 'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.ജൂലായ് 28-ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രംതോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നു.
അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ജഗദീഷ്,ജോണി ആന്റെണി,കോട്ടയം,
ശിവജി ഗുരുവായൂര്‍,കോട്ടയം നസീര്‍,ജോളി ചിറയത്ത്,വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ബി കെ ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു.ഛായാഗ്രഹണം-
ശ്രീജിത്ത് നായര്‍, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍,
കല-വിനോദ് പട്ടണക്കാടന്‍.
കോസ്റ്റ്യൂസ്-ഡിസൈന്‍ -സുജിത് മട്ടന്നൂര്‍.
മേക്കപ്പ്-മനോജ്, കിരണ്‍,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-ബോബി സത്യശീലന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ -ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - പ്രസാദ് നമ്പിയന്‍ക്കാവ്,
പി ആര്‍ ഒ-എ എസ് ദിനേശ്.