Latest News

വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ മനോഹര ഗാനം; പാപ്പച്ചന്‍ ഒളിവിലാണ് രണ്ടാമതു ഗാനം കേള്‍ക്കാം

Malayalilife
വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ മനോഹര ഗാനം; പാപ്പച്ചന്‍ ഒളിവിലാണ് രണ്ടാമതു ഗാനം കേള്‍ക്കാം

സൈജു കുറുപ്പ്-സ്രിന്ദ-ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന  ' പാപ്പച്ചന്‍ ഒളിവിലാണ് ' എന്നചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.വിനീത് ശ്രീനിവാസന്‍ പാടിയ കൈയ്യെത്തും ദൂരത്തിരുന്നെന്റെകണ്ണിലേക്ക് ഉന്നം പിടിച്ചവളേ ....തൊട്ടു നോക്കാന്‍ കൊതിച്ച പ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാല യല്ലേ പൊന്നു തൂവാലയല്ലേ?എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സിന്റോസണ്ണി രചിച്ച് ഓസേപ്പച്ചന്‍ ഈണമിട്ടതാണ് ഈ ഗാനം .
 സിധേന്ദ്രയും . ശ്രീലക്ഷ്മി യും ഇവര്‍ക്കൊപ്പം സൈജുക്കുറുപ്പും ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.ചിത്രത്തിലെ ആന്റെ പ്പന്റ അലീന എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

പാപ്പച്ചന്റെ മകളാണ് അലീന. അലീനയുടേയും ആന്റെ പ്പറ്റയും സൗഹൃദത്തിലൂടെ ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ ചില വഴിത്തിരിവുകള്‍ക്കു നിദാനം കുറിക്കുകയാണ് ഈ ഗാന രംഗത്തിലൂടെ.
സൈജു ക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്നത്.
ജഗദീഷ്, വിജയരാഘവന്‍ , ദര്‍ശന, അജു വര്‍ഗീസ്, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍, ഷിജു മാടക്കര ശരണ്‍ രാജ്, വീണാ നായര്‍, ജോളി ചിറയത്ത്, എന്നിവരും പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം - ശ്രീജിത്ത് നായര്‍.
എഡിറ്റിംഗ് - രതിന്‍ രാധാകൃഷ്ണന്‍.
കലാസംവിധാനം - വിനോദ് പട്ടണക്കാടന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍.
പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍.

ഈ ചിത്രത്തിലെ ആദ്യഗാനമായ മുത്തുക്കുട മാനം എന്ന ഗാനം അഞ്ചു ലഷത്തിനു മേല്‍ പ്രേഷകര്‍ കണ്ടു കഴിഞ്ഞു. ഏറെ ഹിറ്റാണ്.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.പി ആർ ഒ-എ എസ് ദിനേശ്, വാഴൂര്‍ ജോസ്.

Kayyethum Doorath Pappachan Olivilan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES