Latest News

പോത്ത് പാപ്പച്ചനായി സൈജു കുറുപ്പ്; പാപ്പച്ചന്‍ ഒളിവിലാണ് ടീസര്‍ പുറത്തുവിട്ടു

Malayalilife
 പോത്ത് പാപ്പച്ചനായി സൈജു കുറുപ്പ്; പാപ്പച്ചന്‍ ഒളിവിലാണ് ടീസര്‍ പുറത്തുവിട്ടു

ന്നാ ത്തിനാമാത്തന്‍ ചേട്ടാ ഈ വയസ്സാന്‍ കാലത്ത് ഈ തോക്ക് . ഒന്നൂടെ കാട്ടില്‍ കേറുന്നുണ്ടോ?  മാത്തന്‍ ചേട്ടന്റെ മകന്‍ പാപ്പച്ചന്‍ അതെടുത്തുപെരുമാറുണ്ടന്നാണ് നമുക്കു കിട്ടിയ വിവരം.ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.അടുത്തതു കേള്‍ക്കുന്നത് ഒരു സ്ത്രീ ശബ്ദമാണ്.എന്തായാലും നാട്ടുകാര്‍ക്കിടയില്‍ നല്ല മതിപ്പാണ്.

'പോത്തു പാപ്പച്ചന്‍...നല്ല പേര്...എന്തായാലും പാമ്പ് പാപ്പച്ചന്‍ എന്ന പേരു മാറിക്കിട്ടി,ഇത് ഭാര്യയുടെ വാക്കുകള്‍ പോലെ തോനാം ആ വാക്കിലും സംസാരത്തിലുമെല്ലാം ഒരു കുത്തുവാക്ക് ഉള്ളതു പോലെ .സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ടീസറിലെ ചില പ്രസക്ത ഭാഗങ്ങളാണ്.
ഇതെല്ലാം ശ്രദ്ധിക്കുമ്പോള്‍ ഒന്നു മനസ്സിലാക്കാം -
പാപ്പച്ചന് തോക്കും കാടുമായിട്ടൊക്കെ ചില ബന്ധങ്ങളുണ്ടന്ന്.

അതിന്റെ ഉള്ളറകളിലേക്ക് കടക്കുന്ന ചിത്രമാണ് പാപ്പച്ചന്‍ ഒളിവിലാണ്.
ഈ ചിത്രത്തിന്റെ പുതിയ ടീസറിലാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.പ്രേക്ഷകനെ ഏറെ ആകര്‍ഷിക്കാന്‍ പോരുന്ന വിധത്തിലുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏറെ സ്വീകാര്യതയിലൂടെ ഈ ടീസര്‍ വൈറലായിരിക്കുന്നു.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കുടുംബ ബന്ധങ്ങളും, നായാട്ടും, നര്‍മ്മവും പ്രണയവുമൊക്കെ കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.ഇവിടെ പാപ്പച്ചനെ സൈജു കുറുപ്പ് അവതരിപ്പിക്കുന്നു.
മാത്തച്ചനെ വിജയ രാഘവനും അവതരിപ്പിക്കുന്നു.
ദര്‍ശന , സിന്ദാ
അജു വര്‍ഗീസ്, ജഗദീഷ്,
ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശരണ്‍ രാജ്, വീണാ നായര്‍, ജോളി ചിറയത്ത്,
ഗാനങ്ങള്‍ - ഹരി നാരായണന്‍ , സിന്റോ സണ്ണി.
സംഗീതം - ഔസേപ്പച്ചന്‍.
ഛായാഗ്രഹണം - ശ്രീജിത്ത് നായര്‍ -
എഡിറ്റിംഗ് - രതില്‍ രാധാകൃഷ്ണന്‍.
കലാസംവിധാനം - വിനോദ് പട്ടണക്കാടന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - പ്രശാന്ത് നാരായണന്‍.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തന ങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാഴൂര്‍ ജോസ്.

Teaser Pappachan Olivilanu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES