മലയാള സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. മലയാളസിനിമയിലെ റൊമാന്‍ിക് ഹീറോ എന്നറിയപ്പെടുന്ന താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ് മായാനദി, തീവണ്ടി, കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയവ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ടോവിനോ. താരത്തിന്റെ എളിമയും ആരാധകരോടുളള പെരുമാറ്റവുമൊക്കെ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. താരത്തിന് കുട്ടി ആരാധകരും ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ കുട്ടി ആരാധികയാണ്.
പ്രായമായവരും കുട്ടികളഉം ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് നടന്‍ ടൊവിനോ തോമസ്. താരത്തിന്റെ പുറത്തു വന്ന എല്ലാ ചിത്രങ്ങളും യൂത്തന്മാരും കുടുംബ പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ കുട്ടി ആരാധികയാണ്. ഏറ്റവും ഇഷ്ടമുള്ള നടനാരാ എന്ന കല്ലുവിന്റെയും മാത്തുവിന്റെയും ചോദ്യത്തിന് ''ടൊവീനോ എന്നായിരുന്നു ഒട്ടും സംശയിക്കാതെ ഗൗരി എന്ന കൊച്ചുമിടുക്കി പറഞ്ഞ ഉത്തരം. ത്തിയത്. ടൊവിനോയെ കണ്ടാല്‍ ആദ്യം എന്ത് ചെയ്യും എന്നുളള അവതരാകരുടെ ചോദ്യത്തിന് നിഷ്‌കളങ്കമായി ഞാന്‍ ടൊവിനോയുടെ ഫാനാണെന്ന് പറയുമെന്നാടയിരുന്നു കുട്ടിയുടെ മറുപടി. അതിനൊപ്പം ടൊവിനോയ്ക്കായി ഒരു മെസ്സേജും ഗൗരിക്കുട്ടി പങ്കുവച്ചിരുന്നു.
ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിലെ ഒരു ഡയലോഗാണ് ഗൗരിക്കുട്ടി മെസ്സേജായി പറഞ്ഞത്. ഒപ്പം തീവണ്ടിയിലെ ജീവാംശമായി എന്ന പാട്ടും ഗൗരിക്കുട്ടി ടൊവിനോയ്ക്കായി പാടി. ഗൗരിക്കുട്ടിയുടെ പാട്ട് കേട്ടാല്‍ ടൊവിനോ ഫ്‌ലൈറ്റും പിടിച്ച് നേരെ ഇങ്ങുപോരുമെന്നാണ് അതിന് അവതാരകന്‍ മറുപടി പറഞ്ഞത്. നിഷ്‌കളങ്കതയും കുട്ടിത്തവുമൊക്കെയുളള ഗൗരിക്കുട്ടിയുടെ ഉടന്‍ പണം എപ്പിസോഡ് വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. അത് ടൊവിനോ കാണണം എന്നാണ് വീഡിയോ കണ്ടവരെല്ലാം ആഗ്രഹിച്ചത്. എന്നാലിപ്പോള്‍ തന്റെ കുട്ടി ആരാധികയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. ഉടന്‍ പണം എന്ന പരിപാടിയുടെ ടീസര്‍ കണ്ടുവെന്നും, തന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്നും ടൊവിനോ വീഡിയോയിവൂടെ ചോദിക്കുന്നുണ്ട്. എവിടെയെങ്കിലും വെച്ച് കാണാമെന്നും പറഞ്ഞു കൊണ്ടാണ ടൊവി വീഡിയോ അവസാനിപ്പിക്കുന്നത്. ഉടന്‍ പണത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞയാള്‍ എന്ന നേട്ടവും ഗൗരിക്കുട്ടിക്ക് സ്വന്തമാണ്. കുട്ടി താര വും ടൊവിനോയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ്.