Latest News

ഒടുവിൽ റിലീസ് ഡേറ്റിന് തീരുമാനമായി; ടൊവീനോയുടെ മറഡോണ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിൽ

Malayalilife
ഒടുവിൽ റിലീസ് ഡേറ്റിന് തീരുമാനമായി; ടൊവീനോയുടെ മറഡോണ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിൽ

ഏറെ നാൾ റിലീസ് മാറ്റിവെച്ച ടോവിനാ തോമസ്‌നായകനായി എത്തുന്ന മറഡോണ ഈ 27ന് തിയേറ്ററുകളിലെത്തും. ഏറെ നാൾ റിലീസ് മാറ്റിവെച്ചതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ച ആക്കി നിശ്ചയിച്ചിരിക്കുന്നത്.

ടൊവീനോയുടെ നായികയായി എത്തുന്നത് ശരണ്യ ആർ നായരാണ്. അങ്കമാലി ഡയറീസിലെ യൂക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വിൽസണും മറഡോണയിൽ നിർണായകമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവീനോയുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് ടിറ്റോ അഭിനയിക്കുന്നത്.

റൊമാൻസും, കുടുബവും ത്രില്ലറുമൊക്കെ ഉള്ളടങ്ങിയിരിക്കുന്ന ചിത്രമാണ് മറഡോണ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ തുടങ്ങിയവർക്കൊപ്പം സഹകരിച്ചിട്ടുള്ള കൃഷ്ണമൂർത്തിയാണ് മറഡോണ എഴുതിയിരിക്കുന്നത്. ആഷിഖ് അബു, സമീർ താഹിർ, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ള ആളാണ് മറഡോണയുടെ സംവിധായകൻ വിഷ്ണു നാരായൺ. സുശിൻ ശ്യാമിന്റെയാണ് സംഗീതം.

Tovino Thomas Maradona releasing on 27th July

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES