ടോവിനോ ചിത്രം കൽക്കിയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. നടൻ പൊലീസ് വേഷമണിയുന്ന ചിത്രത്തിന്റെ മാസ് ഗെറ്റപ്പാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. സൂര്യയുടെ സിങ്കം സ്‌റ്റൈൽ കൊമ്പൻ മീശ പിരിച്ചാണ് ടോവിനോയുടെ ലുക്ക്.
നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആലുവ മണപ്പുറത്ത് ആരംഭിച്ചു.ഇന്ന് തെന്മലയിലേക്ക് ഷിഫ്ട് ചെയ്യും.എസ്രക്കുശേഷം ടൊവിനോ പൊലീസ് വേഷത്തിൽ എത്തുന്നുയെന്നതാണ് കൽക്കിയുടെ പ്രത്യേകത. സംയുക്ത മേനോനാണ് നായിക. സൂപ്പർഹിറ്റായ തീവണ്ടിക്കുശേഷം സംയുക്ത മേനോൻ ടൊവിനോ തോമസിന്റെ നായികയാകുന്ന ചിത്രമാണിത്.
ദുൽഖറിനൊപ്പംഅഭിനയിച്ച ഒരു യമണ്ടൻ പ്രേമകഥയാണ് സംയുക്തയുടെ റിലീസാകാനു ള്ള ചിത്രം. ഏപ്രിൽ ഒടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തു ന്നത്. സംവിധായകനും സുജിൻ സുജാതനും ചേർന്നാണ് കൽക്കിയുടെ തിരക്കഥ എഴുതുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഇർഷാദ്, അപർണ നായർ, അഞ്ജലി നായർ,കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങൾ.
കാമറ: ഗൗതം ശങ്കർ.ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ. കെ.വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണം, എബി എന്നീ സിനിമകളുടെ നിർമ്മാതാക്കളാണ് ഇവർ.
ടൊവീനോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ലൂക്കയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ഉയരെ, വൈറസ്, ജോ, മിന്നൽ മുരളി, ആരവം എന്നിവ അണിയറയിൽ ഒരുങ്ങുന്ന ടൊവീനോ ചിത്രങ്ങളാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ടൊവീനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.