Latest News

നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് അഭിനയ മേഖലയിലേക്ക് ഒരാൾ കൂടി; അഭിനയരംഗത്തേക്ക് ചുവട് വച്ച് തുമ്പി നന്ദന

Malayalilife
 നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് അഭിനയ മേഖലയിലേക്ക് ഒരാൾ കൂടി; അഭിനയരംഗത്തേക്ക് ചുവട് വച്ച്  തുമ്പി നന്ദന

റെ പ്രശസ്തനായ  നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കൂടി ഇനി  അഭിനയ മേഖലയിലേക്ക്. ജോസ് സംവിധാനം ചെയ്യുന്ന 'ദിശ' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ കൊട്ടാരക്കരയുടെ മൂത്ത മകള്‍ ജയശ്രീയുടെ  ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി നന്ദന,  അവതരിപ്പിച്ചാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. മക്കളായ സായികുമാറിനും ശോഭാ മോഹനും ചെറുമക്കളായ വിനുമോഹനും അനുമോഹനും ശേഷമാണ് ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന്  തുമ്പി നന്ദനയും സിനിമയിലെത്തുന്നത്. 

തുമ്പി എന്ന ചെല്ലപ്പേരിലൂടെയാണ് 'നാളെയ്ക്കായ്' എന്ന ചിത്രത്തിലും 'ഗ്രീന്‍ ചില്ലി' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച നന്ദന അറിയപ്പെടുന്നത് .  തുമ്പി എന്ന പേരാണ് തമിഴ് സിനിമയില്‍ ഉപയോഗിക്കുന്നത്. നന്ദന എന്‍ ഗോപാല്‍ എന്നാണ് യഥാര്‍ത്ഥ പേര്.  നന്ദന മികച്ച നര്‍ത്തകി കൂടിയാണ് എന്ന് തെളിയിക്കുകയും ചെയ്തു. മോഡലിംഗിലൂടെയാണ് തിരുവനന്തപുരം കോണ്‍ഫറന്‍സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികൂടിയായ നന്ദന  അഭിനയ രംഗത്തേക്കു എത്തുന്നത്.

Thumpi Nandana steps in malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES