Latest News

കൊറോണ പടരുമ്പോള്‍ ചിന്തിച്ചത് സാമൂഹ്യസന്ദേശം നല്‍കാന്‍; ഷോര്‍ട്ട് ഫിലിമിന് ഇതിവൃത്തമാക്കിയത് കൊറോണ വരുന്നതും തടയാനുള്ള മുന്‍കരുതലുകളും; അരുണ്‍ സേതു സംവിധാനം ചെയ്ത ഓട് കൊറോണ കണ്ടം വഴി ശ്രദ്ധേയമാകുന്നു

Malayalilife
topbanner
കൊറോണ പടരുമ്പോള്‍ ചിന്തിച്ചത് സാമൂഹ്യസന്ദേശം നല്‍കാന്‍; ഷോര്‍ട്ട് ഫിലിമിന് ഇതിവൃത്തമാക്കിയത് കൊറോണ വരുന്നതും തടയാനുള്ള  മുന്‍കരുതലുകളും;  അരുണ്‍ സേതു സംവിധാനം ചെയ്ത ഓട് കൊറോണ കണ്ടം വഴി ശ്രദ്ധേയമാകുന്നു

കൊറോണയുമായി ബന്ധപ്പെട്ട് സംവിധായകനായ അരുണ്‍ സേതു നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലം ഓട് കൊറോണ കണ്ടം വഴി ശ്രദ്ധേയമാകുന്നു. കൊറോണ കേരളത്തില്‍ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. പന്ത്രണ്ടു മിനിറ്റിലുള്ള ഷോര്‍ട്ട് ഫിലിം ആണ് അരുണ്‍ സേതു സംവിധാനം ചെയ്തിരിക്കുന്നത്. കൊറോണ കേരളത്തില്‍ എത്തുന്നത് രസപ്രദമായ രീതിയില്‍ വിവരിക്കുകയും  കൊറോണ പടരുന്നത് എങ്ങനെ എന്ന് വിശദമാക്കുകയുമാണ്‌ അരുണ്‍ സേതു ചെയ്യുന്നത്. കൊറോണ പടരുമ്പോള്‍ നമ്മള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് മലയാളികളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം. യൂ ട്യൂബില്‍ ഈ ഷോര്‍ട്ട് ഫിലിം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഇറ്റലിക്കാരന്റെ കുടുംബം കേരളത്തില്‍ കൊറോണ പടര്‍ത്തുന്നതാണ് ഇതിവൃത്തം. ഒരു കുള്ളന്റെ രൂപത്തില്‍ കൊറോണ ഒപ്പം സഞ്ചരിക്കുകയാണ്. താന്‍ എങ്ങനെ കേരളത്തില്‍ എത്തി എന്നും ഇറ്റലിക്കാരന്‍ നടത്തിയ ആലിംഗനം വഴി കൊറോണ ശരീരത്തിനകത്ത് കടക്കുന്നതും പിന്നീട് ഒപ്പം സഞ്ചരിക്കുകയുമാണ്‌. പിന്നീട് താന്‍ എങ്ങനെ ഒപ്പം കൂടിയെന്നു കൊറോണ തന്നെ വിവരിക്കുകയാണ്. ആള്‍രൂപത്തില്‍ വരുന്ന കൊറോണ ആവശ്യം നിരത്തുന്നത് നിങ്ങള്‍ രണ്ടു പേരെ പിടികൂടിത്തരണം എന്നാണ്. ആ രണ്ടു പേര്‍ വന്നാല്‍ എനിക്ക് അവരുടെ കൂടെ പോകാം. മണി ചെയ്ന്‍ ആണോ എന്ന ചോദ്യത്തിനു ഇത് ഒരു ചെയിന്‍ തന്നെയാണ് എന്നാണ് കൊറോണ മറുപടി നല്‍കുന്നത്. ക്വാറന്റൈനില്‍ തുടര്‍ന്ന്  കൊറോണയെ കേരളം കീഴടക്കുന്നതാണ് ഷോര്‍ട്ട് ഫിലം പറയുന്നത്. 

കേരളത്തില്‍ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോര്‍ട്ട് ഫിലിം എടുത്തത്. എഡിറ്റിംഗ്, അഭിനയം, ക്യാമറ എന്നിവയില്‍ എല്ലാം എന്റെ സാന്നിധ്യമുണ്ട്. ഒരു സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്താനാണ് ഷോര്‍ട്ട് ഫിലിം ചെയ്തത്'.അരുണ്‍ സേതു പറയുന്നു. ശബരിമല പ്രശ്നം വന്നപ്പോള്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്ന അരുണിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായിരുന്നു.

The thought of the corona spread was to give a social message said Arun sethu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES