Latest News

ആണ്‍സുഹൃത്തുകള്‍ക്കൊപ്പം മദ്യപിച്ച് കാറോടിച്ച് വഴിയിലെ വണ്ടികള്‍ ഇടിച്ചുതെറിപ്പിച്ച് പ്രമുഖ നടി

Malayalilife
ആണ്‍സുഹൃത്തുകള്‍ക്കൊപ്പം മദ്യപിച്ച്  കാറോടിച്ച് വഴിയിലെ വണ്ടികള്‍ ഇടിച്ചുതെറിപ്പിച്ച് പ്രമുഖ നടി

ല സീരിയല്‍ താരങ്ങളും മദ്യപിച്ച് അടിയുണ്ടാക്കിയെന്നുള്ള വാര്‍ത്ത പുത്തരിയല്ല. നടിമാരും ഇക്കൂട്ടത്തില്‍ ഒട്ടും പിന്നലല്ല. ഇത്തരത്തില്‍ മദ്യപിച്ച് വണ്ടിയോടിച്ചതിനും നാട്ടുകാരുമായി വഴക്കിട്ടതിനും ചീത്തപേര് കേട്ട നിരവധി സീരിയല്‍- സിനിമാ നടിമാരും ഉണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ ഒരു പ്രമുഖ ടെലിവിഷന്‍ താരവും എത്തിയിരിക്കയാണ്. അടിച്ചു പൂസായി മൂന്ന് കാറടക്കം ഏഴ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത് മുംബൈയിലെ പ്രമുഖ ടെലിവിഷന്‍ താരമായ റൂഹി ശൈലേഷ് സിംഗാണ്.  ഇതിന് പിന്നാലെ താരം മദ്യലഹരിയില്‍ കാറിനുള്ളിലിരിക്കുന്നതും ചോദ്യം ചെയ്യാനെത്തിയവരോട് തര്‍ക്കിക്കുന്നതും അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു.

ടെലിവിഷന്‍ താരവും നടിയുമായ 30 വയസുകാരി റൂഹി മദ്യലഹരിയില്‍ റോഡില്‍ ഭീതി പടര്‍ത്തിയാണ് വണ്ടിയുമായി പാഞ്ഞത്.. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വണ്ടി ഇടിച്ചുതെറിപ്പിച്ചത് ചോദ്യം ചെയ്തവരോട് നടി തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ പൊലീസ് അതിക്രമം നടത്തിയെന്ന് നടി ആരോപിച്ചു. അതേസമയം രണ്ടുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പോലീസിനെ അപമാനിച്ചു എന്ന കേസും റൂഹിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്.  റൂഹിക്കൊപ്പം രണ്ട് ആണ്‍ സുഹൃത്തുകളും ഉണ്ടായിരുന്നു. റസ്റ്ററന്റില്‍ പോയ മൂവരും അവിടെ ബാത്ത്‌റൂം ഇല്ലെന്ന കാരണത്താല്‍ ഉടമയുമായി വഴക്കിട്ടിരുന്നു. സ്ഥലത്ത് പോലീസെത്തിയപ്പോള്‍ പോലീസുകാരന്റെ ബാഡ്ജ് തട്ടിപ്പറിഞ്ഞ ശേഷം അവിടുന്ന് വണ്ടിയുമെടുത്ത് താരം മുങ്ങുകയായിരുന്നു. മദ്യലഹരിയിലായതിനാല്‍ വണ്ടിയുടെ നിയന്ത്രണവും നഷ്ടമായി. തുടര്‍ന്നാണ് 7 ഓളം വണ്ടികളില്‍ റൂഹിയുടെ കാര്‍ തട്ടിയത്. അതേസമയം രണ്ട് ആണ്‍ സുഹൃത്തുകളെയും സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയായതിനാല്‍ റൂഹിയെ കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയച്ചു. തുടര്‍ന്നാണ് ഹാജരാകാനായി നോട്ടിസ് അയച്ചത്.

TV Actor Ruhu Shailesh Kumar singh misbehaves with police video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES