സുബ്രഹ്മണ്യപുരം, ആമേന്‍ എന്ന ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയുടെ വിവാഹവീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയായത്. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വെച്ചായിരുന്നു പൈലറ്റായി ജോലി ചെയ്യുന്ന വികാസ് സ്വാതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനം കവര്‍ന്ന നായികയുടെ വിവാഹചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് പ്രേഷകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്ക് വെച്ചത്. മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്.
വികാസും സ്വാതിയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നതും വീട്ടുകാര്‍ക്ക് പറയാനുള്ളതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാതിയുമായി പ്രണയത്തിലായതിന്റെ കഥ വളരെ രസകരമായിട്ടാണ് വികാസ് അവതരിപ്പിക്കുന്നത്. പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.