Latest News

ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ നായികയായി കന്നട താരം; മമ്മൂട്ടിക്കൊപ്പമെത്തുക സുസ്മിത ഭട്ട്

Malayalilife
 ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തില്‍ നായികയായി കന്നട താരം; മമ്മൂട്ടിക്കൊപ്പമെത്തുക സുസ്മിത ഭട്ട്

മ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നടതാരം സുസ്മിത ഭട്ട് നായിക. സാമന്തയ്ക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് സുസ്മിത എത്തുന്നത്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയരംഗത്തേക്ക് വന്ന സുസ്മിത കന്നട മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. കാവ്യാഞ്ജലി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടി.

പിന്നീട് നിരവധി ടെലിവിഷന്‍ ഷോകളുടെയും സീരിയലുകളുടെ ഭാഗമായി. പിന്നീടാണ് വെള്ളിത്തിര പ്രവേശം. ചൗ ചൗ ബാത്ത് ആണ് ശ്രദ്ധേയ ചിത്രം.അതേസമയം കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച വഫ ഖദീജ ആണ് മറ്റൊരു പ്രധാന താരം. 

ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, ഗോകുല്‍ സുരേഷ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ സൂരജ്-നീരജ്. മൂന്നാര്‍, വാഗമണ്‍, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഗൗതം മേനോന്‍ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ദേവ് ക്യാമറ ചലിപ്പിക്കുന്നു.

സംഗീതം പകരുന്നത് ദര്‍ബുക ശിവയാണ്.എഡിറ്റര്‍ ആന്റണി എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിംഗ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍.

Susmitha bhatt with mamotty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES