ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് താന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന വിവരം സണ്ണി പങ്കുവച്ചത്.
മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ് .ഒടുവില്‍ എന്റെ കൈപൊള്ളി എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവച്ചത്. തേങ്ങയ്ക്കു മുകളില്‍ നടി കര്‍പ്പൂരം കത്തിക്കുന്നതും കൈപൊള്ളുന്നതും വീഡിയോയില്‍ കാണാം. 2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് പാമ്പള്ളിക്ക്.. സിന്‍ജാര്‍ എന്ന ചിത്രമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ലക്ഷദ്വീപിലെ ജസരി ഭാഷയിലെ ആദ്യ സിനിമയായിരുന്നു സിന്‍ജാര്‍. അതേ സമയം മമ്മൂട്ടി നായകനായ മധുരരാജയിലെ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടാണ് സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നത്. പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.