Latest News

ജുഹു സര്‍ക്കിളിലെ പബ്ലിക് റോഡില്‍ മദ്യപിച്ച് ആടിക്കുഴഞ്ഞു നടക്കുന്ന സണ്ണി ഡിയോള്‍; വീഡിയോ വൈറലായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി  താരം 

Malayalilife
 ജുഹു സര്‍ക്കിളിലെ പബ്ലിക് റോഡില്‍ മദ്യപിച്ച് ആടിക്കുഴഞ്ഞു നടക്കുന്ന സണ്ണി ഡിയോള്‍; വീഡിയോ വൈറലായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി  താരം 

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ഡിയോള്‍. ഏറെക്കാലത്തിനു ശേഷം 'ഗദ്ദാര്‍ 2'വിലൂ?ടെ വീണ്ടും പ്രേക്ഷകമനസ്സിലിടം പിടിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ മുബൈയിലെ ജൂഹു സര്‍ക്കിളില്‍ മദ്യപിച്ച് ആടിക്കുഴഞ്ഞുള്ള താരത്തിന്റെ വീഡിയോ വൈറലാകുകയാണ്. 

വീഡിയോയില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ നടുവിലൂടെ ആടിക്കുഴഞ്ഞ് താരം നടക്കുന്നത് കാണാം. തിരക്കേറിയ ഒരു തെരുവ് മുറിച്ചുകടക്കുമ്പോള്‍ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അടുത്ത് വന്ന് താരത്തിന് വട്ടം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. താരമാണെന്ന് മനസ്സിലാക്കുന്ന ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി സണ്ണി ഡിയോളിനെ ഓട്ടോയ്ക്ക് ഉള്ളിലേക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. മദ്യപാന്മാരുടെ സ്വതസിദ്ധമായ ചിരിയും താരത്തിന്റെ മുഖത്ത് ക്യത്യമായി കാണാം. 

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോ വളരെപ്പെട്ടെന്നു വൈറലാകുകയും താരത്തെ വിമര്‍ശിച്ച് പലരും കമന്റുകളിടുകയും ചെയ്തു. ബോളിവുഡ് താരമായ കമല്‍ ആര്‍ ഖാനാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ''അത് വളരെ അപകടകരമായേക്കാം...'' എന്ന ക്യാപ്ഷനും നല്‍കി 'സണ്ണി ഡിയോള്‍ ജുഹു സര്‍ക്കിളില്‍' എന്ന വീഡിയോയില്‍ കുറിച്ചുമാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ സണ്ണി ഡിയോള്‍ തന്നെ വീഡിയോയിലെ സത്യാവസ്ഥ പുറത്തു വിട്ടു. അത് തന്റെ വരാനിരിക്കുന്ന ചിത്രമായ സഫറിന്റെ ചിത്രീകരണത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് താരം. ഇതോടെ മദ്യലഹരിയിലാണെന്ന് തോന്നിപ്പിച്ച് മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്നതന്നെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികള്‍ താരം അവസാനിപ്പിച്ചിരിക്കുകയാണ്. 

ക്രൂ അംഗങ്ങളാല്‍ ചുറ്റപ്പെട്ട തന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പങ്കുവച്ചാണ് സണ്ണി ഡിയോള്‍ വിമര്‍ശനങ്ങള്‍ക്ക് വിരാമമിട്ടത്. ''അഫ്വാഹോന്‍ കാ 'സഫര്‍' ബസ് യാഹിന്‍ തക്...'' എന്ന ക്യാപ്ഷനും നല്‍കി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ താരം യഥാര്‍ത്ഥ വീഡിയോ ഷെയര്‍ ചെയ്തു. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒരു സീറ്റില്‍ ഇരിക്കുന്നതിന് മുമ്പ് താരം റിക്ഷാ ഡ്രൈവറുമായി കുറച്ച് സംസാരിക്കുന്നതുമുണ്ട്.

Sunny Deol Roaming Mumbai Streets

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES